പാലക്കാട്: ഭാഗ്യദേവതയുടെ കടാക്ഷത്തിൽ തിളങ്ങി പാലക്കാട്ടെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി. ഒരു വർഷത്തിനിടെ മൂന്ന് ബംബർ സമ്മാന ടിക്കറ്റുകൾ വിറ്റാണ് ഏജൻസി അപൂർവനേട്ടം സ്വന്തമാക്കിയത്. ഏജൻസി ഉടമ എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിലൂടെയാണ് പൂജാ ബമ്പർ 12 കോടി രൂപയുടെ ടിക്കറ്റ് വിറ്റുപോയത്.
ഇതൊരു ഹാട്രിക് വിജയമെന്ന് ഉടമ എസ്. സുരേഷ് പ്രതികരിച്ചു. മുൻപും പൂജാ ബംബർ സമ്മാന ടിക്കറ്റുകളും 10 കോടി രൂപയുടെ സമ്മർ ബംബർ സമ്മാന ടിക്കറ്റും ഇതേ സ്ഥാപനത്തിലൂടെയാണ് വിറ്റുപോയത്. ഇതോടെ ഒരു വർഷത്തിനിടെ മൂന്ന് പേരെ കോടീശ്വരന്മാരാക്കാനുള്ള ഭാഗ്യമാണ് ഏജൻസിയെ തേടിയെത്തിയത്. എന്നാൽ സമ്മർ ബംബറിന്റെ 10 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാൻ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സമ്മാനാർഹമായ ടിക്കറ്റ് ഉടമ ഇതുവരെ ഏജൻസിയുമായി ബന്ധപ്പെട്ടിട്ടില്ല. 10 കോടി നേടിയ ആ ഭാഗ്യശാലിയെ അറിയാനുള്ള കാത്തിരിപ്പിലാണ് താനെന്ന് സുരേഷ് പറഞ്ഞു. പൂജാ ബംബറിന്റെ ഭാഗ്യശാലിയെ അരമണിക്കൂറിനുള്ളിൽ അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പൂജാ ബംബർ ലോട്ടറിയുടെ JC 234427 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്
Content Highlights: King Star Lottery Agency in Palakkad sold three bumper first-prize tickets within a year., Sold two Pooja Bumper tickets worth Rs 12 crore each., Sold a Summer Bumper ticket worth Rs 10 crore., The winner of the Rs 10 crore Summer Bumper is yet to be identified.
Published: 28 Nov 2026, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented