തിരുവനന്തപുരം: റീബിൽഡ് കേരളയുടെ ഭാഗമായി കെ.എസ്.ടി.പി. നടത്തിയ നിർമാണങ്ങളിലുണ്ടായ വീഴ്ചകാരണം പൊതുമരാമത്ത് വകുപ്പിന് കോടികളുടെ നഷ്ടമുണ്ടായതായി സി.എ.ജി. റിപ്പോർട്ട്.
100.43 കോടിക്ക് കരാർ നൽകിയ ഉരുവച്ചാൽ-മരുതായ് റോഡ് നിർമാണം നിബന്ധനകൾ ലംഘിച്ച് 93.67 കോടിക്ക് ഉപകരാർ നൽകി. പൊതുഫണ്ട് നഷ്ടപ്പെടാൻ കാരണമായി. കൊയിലാണ്ടി-എരഞ്ഞിമാവ് റോഡ് നിർമിച്ചതിൽ മഴവെള്ളസംഭരണം പൂർത്തിയാക്കാതെ 4.91 കോടിയുടെ ബോണസ് നൽകിയതിലും വീഴ്ചയുണ്ടായി.
എ.സി. റോഡ് നിർമാണത്തിൽ വകുപ്പിന്റെ വീഴ്ചകാരണം കരാറുകാരന് 39.27 കോടിയുടെ അനർഹമായ ആനുകൂല്യവും നിലം മെച്ചപ്പെടുത്തൽ പേയ്മെന്റ് ഘട്ടങ്ങളുടെ വിഭജനം എന്നിവ വഴി 28.22 കോടിയുടെ സാമ്പത്തികലാഭവും ലഭിച്ചു. തെരുവുവിളക്ക് സ്ഥാപിക്കുന്ന തിലും കരാറുകാർക്ക് നേട്ടമുണ്ടാക്കുന്ന നടപടികളാണ് കെ.എസ്.ടി.പി.യുടെ ഭാഗത്തുനിന്നുണ്ടായത്.
അസാധുവായ ബിറ്റുമിൻ ഇൻവോയ്സുകൾക്ക് 2.72 കോടിയും വിലവ്യത്യാസം കാരണം 26 ലക്ഷം രൂപയും വകുപ്പിന് നഷ്ടമുണ്ടായി. ബിറ്റുമിൻ വിലവ്യത്യാസം കാരണം 2.7 കോടി ക്രമവിരുദ്ധമായ ചെലവുകളുമുണ്ടായി. കേരള റോഡ് ഫണ്ട് ബോർഡ് കരാറുകൾ പൂർത്തിയാക്കുന്നതിൽ വീഴ്ചവരുത്തിയതിലൂടെ 21.33 കോടി അധികച്ചെലവും വന്നു.
ജി.എസ്.ടി. കൃത്യതയില്ലായ്മ കാരണം 2.12 കോടിയും ബിറ്റുമിനസ് മക്കാഡം ലെയറിന്റെ അളവുകളിൽ കൃത്രിമത്വം കാണിച്ച് 1.35 കോടിയും കരാറുകാർ ലാഭമുണ്ടാക്കി. തൃശ്ശൂർ കേച്ചേരിയിൽ 2.59 കോടി മുടക്കി നിർമിച്ച പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കാൻ കഴിയാത്തതും വീഴ്ചയായി. പല കിഫ്ബി പദ്ധതികളുടെ നടത്തിപ്പിലും വകുപ്പിന്റെ വീഴ്ച കാരണം കോടികൾ നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: CAG report highlights major financial losses in PWD and KSTP road projects., Illegal subcontracting and contract violations worth crores identified., Unfair benefits and bonuses given to contractors without completing works., Lapses in KIFBI projects and other road constructions caused heavy public fund loss.
Published: 14 Oct 2026, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented