തിരുവനന്തപുരം: മുതിർന്ന പൗരരുടെ അവകാശസംരക്ഷണ ബില്ലിന്റെ ചർച്ചാവേളയിൽ നിയമസഭയിൽ ചിരിപടർത്തിയും സി.പി.എമ്മിനെ പരോക്ഷമായി പരിഹസിച്ചും ജി. സുധാകരന്റെ പരാമർശം.

To advertise here,

‘‘പാർട്ടികളിൽ പ്രായപരിധിവെക്കുന്നത് അസംബന്ധമാണ്. ബുദ്ധിയില്ലായ്മയാണ്. ചരിത്രനിരാസമാണ്. അത് വെച്ചവരെല്ലാം അനുഭവിക്കും സാർ... അനുഭവിച്ചുകൊണ്ടിരിക്കുയാണ് സാർ...’’ -സുധാകരൻ പറഞ്ഞു.

പൊളിറ്റ് ബ്യൂറോയിലും കോൺഗ്രസിലും ബി.ജെ.പി.യിലുമെല്ലാം മുതിർന്ന പൗരരെ പ്രായപരിധിയുടെ പേരിൽ ഒഴിവാക്കുന്നത് ശരിയാണോയെന്ന് എം. വിൻസെന്റാണ് സുധാകരനോട് ചോദിച്ചത്.

‘‘75 ആയെന്നുപറഞ്ഞ് എന്നേയും മാറ്റിയതാണ്. എനിക്ക് 75 ആയിട്ടില്ല. മൂന്നരവയസ്സായപ്പോൾ അക്ഷരമെല്ലാം പഠിച്ചതുകൊണ്ട് ആറുവയസ്സെന്ന് കാണിച്ച് പള്ളിക്കൂടത്തിലാക്കിയതാണ്. പ്രായം തികയുന്നതുവരെ തുടരണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. ഞാനിപ്പോൾ സ്വതന്ത്രനാണ്. അതിനാൽ പ്രായപരിധിയുടെ രക്തസാക്ഷിയല്ല, നല്ലൊരു അനുഭവസാക്ഷിയാണ്’’ -സുധാകരൻ തുടർന്നു.