ആലപ്പുഴ: പി.എസ്.സി. പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് പരീക്ഷ മാറ്റിവെച്ചു. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയെന്ന് പി.എസ്.സി. അറിയിച്ചു. രണ്ടുമണിക്ക് നടക്കേണ്ട പരീക്ഷയാണ് ഒരുമണിക്ക് റദ്ദാക്കിയത്.
രാവിലത്തെ പരീക്ഷയ്ക്കായി നൽകിയത് ഉച്ചയ്ക്കത്തെ ചോദ്യപേപ്പറായിരുന്നു. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയായിരുന്നു നടക്കേണ്ടിയിരുന്നത്. ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് സംസ്ഥാനത്താകെ ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കുകയായിരുന്നു.
Content Highlights: Kerala PSC postponed exams statewide due to a distribution error., The incident occurred at Lajanath School, Alappuzha., Morning session papers were distributed during the afternoon session., The affected exam was for posts requiring 10th-grade qualification.
Published: 18 Jul 2026, 01:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented