മുസ്‌ലിംലീഗിനെ ചത്ത കുതിര എന്നാണ് നെഹ്‌റു വിശേഷിപ്പിച്ചതെന്നും ഇന്ന് ലീഗ് ചത്തുചീഞ്ഞ കുതിരയായെന്നും സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റംഗം പി. ജയരാജൻ. യു.ഡി.എഫിലെ പ്രധാന ഘടക കക്ഷിയായ മുസ്‌ലിംലീഗിനെ കോൺഗ്രസ് ചത്തുചീഞ്ഞ കുതിരയെ പോലെയാണ് പരിഗണിക്കുന്നത്. വയനാട്ടിൽ കോൺഗ്രസിനുവേണ്ടി പച്ചക്കൊടി താഴ്ത്തിപ്പിടിച്ച ലീഗിന് സർവത്ര അവഗണനയാണ്. ചലോ ഡൽഹി മാർച്ചിൽ സംസാരിക്കാൻ അവസരം നൽകാതെ കോൺഗ്രസ് കുഞ്ഞാലിക്കുട്ടിയെ പൂച്ചക്കുട്ടിയാക്കി.

To advertise here,

ഇന്ത്യസഖ്യം രാഷ്ട്രപതിയെ കാണാൻപോയ സമയത്ത് ലീഗ് എം.പി.യായ ഇ.ടി. മുഹമ്മദ് ബഷീറിനെ പുറത്തുനിർത്തി.

മോക് പാർലമെന്റ് സംഘടിപ്പിച്ച വേളയിൽ എല്ലാ വിദ്യാർഥി- യുവജന സംഘടനകൾക്കും അവസരം നൽകിയപ്പോഴും യൂത്ത് ലീഗിനും എം.എസ്.എഫിനും അവസരം നൽകിയില്ല. ബി.ജെ.പി. സർക്കാർ രാജ്യത്തെ ന്യൂനപക്ഷത്തെ വേട്ടയാടുമ്പോൾപോലും യു.ഡി.എഫ്. മൗനം തുടരുകയാണ്. എൽ.ഡി.എഫിന് തുടർഭരണം നൽകിയ വോട്ടർമാരിൽ ചിലർ യു.ഡി.എഫിന്റെ കുപ്രചാരണങ്ങളിൽ വീണുപോയിട്ടുണ്ട് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളുടെ വിശ്വാസമാർജിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു