തിരുവനന്തപുരം: ഗണഗീതം പാടണമെന്ന് ബിഎംഎസ് സംഘടന ആവശ്യപ്പെട്ട വിവാദത്തിനുപിന്നാലെ, പോസ്റ്റ് ഓഫീസുകളിലെ ക്രിസ്മസ് ആഘോഷം റദ്ദാക്കാന്‍ തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ നിര്‍ദേശം. ജീവനക്കാരുടെ കൂട്ടായ്മകള്‍ സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളില്‍ വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ക്രിസ്മസ് പരിപാടികള്‍ റദ്ദാക്കാന്‍ ഇ-മെയില്‍ വഴി അറിയിക്കുകയായിരുന്നു.
ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടിയില്‍ ഗണപതിസ്തുതിയും ഗണഗീതവും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ കത്തുനല്‍കിയിരുന്നു. ഇതോടെയാണ് പ്രതിഷേധവും വിവാദവും കത്തിപ്പടര്‍ന്നത്.
റദ്ദാക്കല്‍ തീരുമാനം വിഭാഗീയശക്തികള്‍ക്കുമുന്നിലുള്ള കീഴടങ്ങലും കേന്ദ്രസ്ഥാപനങ്ങളിലെ മതേതരപാരമ്പര്യങ്ങള്‍ക്കുനേരേയുള്ള ആക്രമണവുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ സിസിജിഇഡബ്ല്യു ജനറല്‍ സെക്രട്ടറി ജി.ആര്‍. പ്രമോദ് കുറ്റപ്പെടുത്തി.
Content Highlights: Christmas celebrations at Kerala post offices are cancelled following a row over a religious song. Find out why and what`s next.
Published: 18 Dec 2025, 06:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented