കോഴിക്കോട്: 18 മുതൽ 60 വയസ്സുവരെയുള്ളവർക്കായി പുതിയ ഇൻഷുറൻസ് പദ്ധതിയുമായി തപാൽവകുപ്പ്.

To advertise here,

രണ്ടരലക്ഷം രൂപവരെയുള്ള പരിരക്ഷയാണ് പദ്ധതി ഉറപ്പുനൽകുന്നത്. തപാൽ ഓഫീസുവഴിയും ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റുമാർവഴിയും ചേരാം. ഒരുവ്യക്തിക്ക് 1399 രൂപയാണ് പ്രീമിയം തുക. രണ്ടുപേരടങ്ങുന്ന കുടുംബത്തിന് 2499 രൂപയും ഒരു കുട്ടിയടങ്ങുന്ന മൂന്നംഗകുടുംബത്തിന് 2999 രൂപയും രണ്ടുകുട്ടികളടങ്ങുന്ന നാലംഗകുടുംബത്തിന് 3499 രൂപയും അടച്ച് പദ്ധതിയിൽ ചേരാം. കുട്ടികൾ 21 വയസ്സിനുതാഴെ പ്രായമുള്ളവരായിരിക്കണം.

ഒരുവർഷമാണ് പോളിസിയുടെ കാലാവധി. റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന ഇൻഷുറൻസ് കവറേജായ രണ്ടരലക്ഷത്തിനുപുറമേ, ഒരാൾക്ക് 899 രൂപ പ്രീമിയംവരുന്ന 17.5 ലക്ഷം രൂപയുടെ സൂപ്പർ ടോപ് അപ് പദ്ധതിയും പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്. രണ്ടുപദ്ധതിയിലും അംഗമാകുന്നവർക്ക് 20 ലക്ഷത്തിന്റെ കവറേജ് ലഭിക്കും.

ജില്ലയിലെ എല്ലാ തപാൽ ഓഫീസിലും മാർച്ച് 16 വരെ പദ്ധതിയിൽ ചേരാം. ഫോൺ: 0495-2380690.