വണ്ടൈം രജിസ്‌ട്രേഷനു ശേഷമാണ് അപേക്ഷിക്കേണ്ടത്

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്) തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. പത്താംക്ലാസ് പാസായവർക്കാണ് അവസരം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്തെ വിവിധ പോസ്റ്റൽ സർക്കിളുകളിലായി 28,740 ഒഴിവുണ്ട്. ഇതിൽ 1691 ഒഴിവ് കേരള സർക്കിളിലാണ്. ഓരോ സർക്കിളിലും ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. അപേക്ഷകർ പ്രാദേശികഭാഷ അറിയുന്നവരായിരിക്കണം.
യോഗ്യത: മാത്തമാറ്റിക്‌സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ (കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം) പത്താംക്ലാസു വരെ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം. സൈക്ലിങ് അറിയണം. ഉപജീവനത്തിനുള്ള വരുമാനവും ഉണ്ടായിരിക്കണം.
ബ്രാഞ്ച് പോസ്റ്റ്മാസ്റ്ററായി നിയമനം ലഭിക്കുന്നവർ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററായി തിരഞ്ഞെടുക്കപ്പെടുന്നവർ പോസ്റ്റ് ഓഫീസിന്റെ ആധികാരികപരിധിക്കകത്തും താമസിക്കാൻ സന്നദ്ധരാകണം.
അപേക്ഷാഫീസ്: വനിതകൾ, ട്രാൻസ് വുമൺ, ഭിന്നശേഷിക്കാർ, എസ്.സി, എസ്.ടി. വി ഭാഗക്കാർ എന്നിവർക്ക് ഫീസ് ബാധകമല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.
അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.indiapotsgdonsline.gov.in-ൽ ലഭി ക്കും. ഇതേ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് ഒരു ഡിവിഷനിലെ ഒന്നോ അതിലധികമോ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എന്നാൽ, മുൻഗണന രേഖപ്പെടുത്തണം. കേരളം ഉൾപ്പെടെ മുഴുവൻ സർക്കിളുകളിലെയും ഡിവിഷൻ തിരിച്ചുള്ള ഒഴിവും പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റും വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ഒപ്പും പുതിയ ഫോട്ടോയും .jpg/.jpeg ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം. ഉപയോഗത്തിലിരിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ ഫോൺ നമ്പറും നൽകണം.
വൺടൈം രജിസ്‌ട്രേഷനു ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 14 വരെയാണ് വൺടൈം രജിസ്‌ട്രേഷൻ ചെയ്യാനാവുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16-ന് വൈകീട്ട് അഞ്ചുവരെ. അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ ആവശ്യമുള്ളവർക്ക് 18-നും 19-നും സമയം അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും indiapost.gov. in/gdsonlineengagemetn സന്ദർശിക്കുക.
Content Highlights: The Department of Posts has invited applications for 28,740 Gramin Dak Sevak (GDS) positions across India, with 1,691 vacancies in the Kerala circle. Applicants must have passed Class 10 with Mathematics and English, possess computer knowledge, and know how to cycle. The selection covers Branch Postmaster and Assistant Branch Postmaster roles.
Published: 04 Feb 2026, 08:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented