തിരുവനന്തപുരം: പോലീസിലെ സ്ഥലമാറ്റം വൈകുന്നുവെന്ന പരാതികൾക്കൊടുവിൽ 161 ഡിവൈ.എസ്.പി.മാർക്ക് സ്ഥലംമാറ്റം. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ജില്ല വിട്ട് സ്ഥലംമാറ്റിയവർക്കാണ് മാസങ്ങൾക്കുശേഷം തിരികെ മാറ്റം ലഭിച്ചത്. സ്ഥലംമാറ്റം വൈകുന്നതിനെതിരേ പ്രതിഷേധഗാനവും കുറിപ്പുകളും പോലീസുകാരുടെ സാമൂഹികമാധ്യമ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.

To advertise here,

ഈ ഉത്തരവിന് തൊട്ടുമുൻപ്‌ എട്ട് ഡിവൈ.എസ്.പി.മാർക്ക് എ.എസ്.പി.മാരായി സ്ഥാനക്കയറ്റവും നൽകി. പുറമേ എസ്.പി.മാരുടെയും എസ്.എസ്.പി.മാരുടെ സ്ഥലംമാറ്റ ഉത്തരവും ഇറക്കിയിരുന്നു. ഇനി ഇൻസ്പെക്ടർമാർക്കാണ് സ്ഥലംമാറ്റം നൽകാനുള്ളത്.

ഓഗസ്റ്റുമുതൽ പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ.മാരായി എസ്.ഐ.മാരെ നിയമിക്കാനുള്ള തീരുമാനമായിട്ടുണ്ട്. 70 സ്റ്റേഷനുകളിലാണ് ഇൻസ്പെക്ടർമാരെ നിയോഗിക്കുക. ബാക്കിയുള്ളവരെ സർക്കിളുകളിലും വിജിലൻസ് ഉൾെപ്പടെയുള്ള പ്രത്യേക യൂണിറ്റുകളിലുമാണ് നിയമിക്കുന്നത്.