തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെമ്പാടും പാതകളില്‍ ചെക്കിങിനായി നില്‍ക്കുന്ന പൊലീസുകാരോട് പൊതുജനങ്ങള്‍ മനുഷ്യത്വപരമായി പെരുമാറണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. 

To advertise here,

നിങ്ങള്‍ക്കും സമൂഹത്തിനും വേണ്ടിയാണ് അവര്‍ വെയില്‍ കൊള്ളുന്നത്. അവരും മനുഷ്യരാണ്, സമൂഹത്തിന് വേണ്ടി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും കൊടുക്കാനുള്ള നടപടികള്‍ പൊലീസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. എങ്കില്‍പ്പോലും ഇവര്‍ക്ക് കുടിവെള്ളം നല്‍കാന്‍ അതത് പ്രദേശത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും പൊതുജനങ്ങളും തയ്യാറാവണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി പൊലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നടപടികള്‍ തുടരും. എന്നാല്‍ പൊതുജനങ്ങളുടം ഭാഗത്ത് നിന്നും പരാതിക്കിടയാക്കരുത്. 

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങേണ്ടത്. ആരേയും ബുദ്ധിമുട്ടിക്കാനല്ല സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അത് പൊതുസൂമഹത്തിന്‍ന്റെ നന്മയ്ക്കാണ്. ഒഴിച്ചുകൂടാനാവത്ത ആവശ്യത്തിന് ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നേരത്തെ പറഞ്ഞ സത്യവാങ്മൂലം കയ്യില്‍ കരുതിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ സിവില്‍ പൊലീസ് ഓഫീസര്‍ തയ്യാറാവണം. ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പോവാന്‍ അനുമതി നല്‍കണം. കബളിപ്പിച്ചാല്‍ ശിക്ഷ നല്‍കാം. ബലപ്രയോഗത്തിലൂടെ തിരിച്ചയക്കുന്നത് നല്ല പ്രവണതയല്ല. അത്തരം ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത് ഒഴിവാക്കണം എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.