ആലത്തൂർ: സംസ്ഥാനത്ത് സംഭരിച്ച നെല്ലിന്റെ താങ്ങുവിലയായി കേന്ദ്രം തരാനുള്ളത് 1,617.35 കോടി രൂപ. 2017 മുതലുള്ള തുകയാണിത്. മൂന്നുമാസം കൂടുമ്പോൾ നൽകിയ കണക്ക് (ക്ലെയിം) പ്രകാരം കേന്ദ്രം തുകയനുവദിച്ചപ്പോൾ ചിലമാസങ്ങളിലെ കണക്കിൽ വ്യക്തതചോദിച്ച് തിരിച്ചയിച്ചിരുന്നു. ഇതിൽ വ്യക്തതവരുത്താൻ കഴിയാത്തതാണ് തുക ലഭിക്കുന്നത് വൈകാൻ കാരണമെന്നാണ് സൂചന.
ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുപ്രകാരം 2017 മുതൽ 2022വരെ 413.96 കോടി, 2022-23ൽ 332.38 കോടി, 2023-24ൽ 106.26 കോടി, 2024-25ൽ 314.2 കോടി, 2025-26 നടപ്പ് സീസണിൽ 450.55 കോടി എന്നിങ്ങനെയാണ് കിട്ടാനുള്ളത്.
ബാങ്കുകളുടെ സഹകരണത്തോടെ പിആർഎസ് വായ്പയായി 2024-25 രണ്ടാംവിളക്കാലംവരെയുള്ള തുക സംസ്ഥാന സപ്ലൈകോ കർഷകർക്ക് നൽകി. കേന്ദ്രം നൽകാനുള്ള തുക കിട്ടിയാൽ സപ്ലൈകോയുടെ സാമ്പത്തികബാധ്യത തീരുമെന്നാണ് അധികൃതർ പറയുന്നത്.
കണക്കിലെ പ്രശ്‌നം
സ്വകാര്യമില്ലുകാർ സംഭരിച്ച നെല്ല്, സംസ്‌കരിച്ച് അരിയാക്കി സപ്ലൈകോയ്ക്ക് തിരികെ നൽകിയ അരി, പൊതുവിതരണ സംവിധാനത്തിലൂടെ വിതരണംചെയ്ത അരി എന്നിവയുടെ ഓഡിറ്റ് ചെയ്ത കണക്കാണ് (ക്ലെയിം) കേന്ദ്രത്തിന് നൽകേണ്ടത്. റേഷൻകടകളിൽനിന്ന് കാർഡുടമകൾ വിരലടയാളം പതിച്ചും ഇപോസ് യന്ത്രത്തിൽ രേഖപ്പെടുത്തിയും വാങ്ങിയ അരിയുടെ കണക്കുൾപ്പെടെ കേന്ദ്രത്തിന് നൽകേണ്ടതുണ്ട്. സെർവറിലെ സാങ്കേതിക പ്രശ്‌നവും കടയുടമകൾ വിരലടയാളം പതിപ്പിക്കാതെയും കണക്കെഴുതാതെയും അരിനൽകിയതും മൂലമാണ് കേന്ദ്രത്തിന് നൽകിയ കണക്കിൽ അവ്യക്തത വന്നതെന്നാണ് അധികൃതർ പറയുന്നത്. നേരത്തേ മൂന്നുമാസത്തിലൊരിക്കൽ നൽകിയിരുന്ന കണക്ക് ഇപ്പോൾ പ്രതിമാസം നൽകുന്നുണ്ട്. സംസ്ഥാനം നൽകിയ കണക്കിൽ വ്യക്തതവരുത്തിയാൽ പണം അനുവദിക്കുമെന്നാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് അധികൃതരുടെ വിശദീകരണം.
Content Highlights: Kerala awaits ₹1,617.35 crore in paddy MSP dues from the center, impacting farmers and Supplyco. Issues with audit clarity cause delays. Get details.
Published: 05 Jan 2026, 06:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented