പാലക്കാട്: 'പദ്ധതികളൊരുപാടുണ്ട്, വലിയ കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ട് ലഭിക്കും. അതിനെല്ലാം ഓരോ മാനദണ്ഡങ്ങളുമുണ്ട്, അവസരം നഷ്ടപ്പെടുത്തരുത്'. എല്ലാമറിയാന്‍ കൊച്ചിയില്‍ യോഗം വെക്കുമെന്നറിയിച്ച് സാമൂഹികമാധ്യമ ഗ്രൂപ്പുകളില്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ അംഗങ്ങള്‍ക്ക് സന്ദേശമെത്തി. 2024 ജൂലായ് 26, 27 തീയതികളിലായിരുന്നു യോഗം. അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ കമ്പനികളുടെ തലപ്പത്തുള്ളവരും നേരിട്ടും ഓണ്‍ലൈനായും പങ്കെടുത്തു.
അതിനുശേഷം അനന്തു കൃഷ്ണനും ആനന്ദ്കുമാറും അംഗങ്ങളുമായി ചര്‍ച്ച നടത്തി. ലാപ്‌ടോപുകളും സ്‌കൂട്ടറുകളും തയ്യല്‍മെഷീനുകളും ആവശ്യമുള്ള സംഘടനകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവയാണ് സി.എസ്.ആര്‍. ഫണ്ട് നേടിയെടുക്കാന്‍ ആവശ്യമുള്ളത്.
നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി കോണ്‍ഫെഡറേഷനുമായി സഹകരിക്കും. 15 ശതമാനം കമ്മിഷന്‍ ഏജന്‍സിക്ക് നല്‍കിയാല്‍ മതി-ഭാരവാഹികള്‍ തീരുമാനങ്ങളും അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത ഓരോ അംഗത്തില്‍നിന്നും വാങ്ങിയത് 2,500 മുതല്‍ 10,000 രൂപവരെയാണ്. സാമ്പത്തിക വിദഗ്ധരുമായി നേരിട്ടുസംസാരിക്കാനും അവസരമുണ്ടായിരുന്നു. അതിന് പ്രത്യേകം പണവുമടച്ചു. ഭക്ഷണവും താമസസൗകര്യവും കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ നല്‍കി.
പരാതികളുയര്‍ന്നപ്പോള്‍ കണക്ക് പുറത്തുവിട്ടു
വിവിധയിടങ്ങളില്‍നിന്നും പരാതികളുയര്‍ന്നുതുടങ്ങിയപ്പോള്‍ നാഷണല്‍ എന്‍.ജി.ഒ. ഫെഡറേഷന്‍ സംസ്ഥാനതല യോഗം ചേരുകയും പ്രസ്താവനയിറക്കുകയും ചെയ്തു. 13,336 ഇരുചക്രവാഹനങ്ങള്‍, 45,876 തയ്യല്‍മെഷീനുകള്‍, 26,470 ലാപ്‌ടോപ്, 15,085 സ്‌കൂള്‍ കിറ്റ്, 6,300 ഹൈടെക് കോഴിക്കൂട്, 2,130 തേനീച്ചപ്പെട്ടി, 937 വാട്ടര്‍ പ്യൂരിഫൈര്‍, 18,000-ത്തിലധികം കര്‍ഷകര്‍ക്ക് മൂന്നുഘട്ടങ്ങളിലായി 21,000 ടണ്‍ ജൈവവളം എന്നിവ വിതരണം ചെയ്‌തെന്നായിരുന്നു അംഗങ്ങളെ അറിയിച്ചത്. ഇത് പ്രദേശിക ഗ്രൂപ്പുകളിലടക്കം കൈമാറിയതുവഴി വിശ്വാസ്യത വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം.
Content Highlights: Kerala NGO Confederation held a workshop on accessing CSR funds from major companies.
Published: 08 Feb 2025, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented