പാലക്കാട്: വടകരപ്പതിയിൽ സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി. കുളിമുറിയിലെ വെള്ളത്തൊട്ടിയിലാണ് ഇവരെ കണ്ടെത്തിയത്. വടകരപ്പതി മണൽകാട് ജോൺ കുമാർ-നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയേറ്റ് (5), റോബിൻ ക്രിസ്റ്റോഫർ (3) എന്നിവരാണ് മരിച്ചത്.

To advertise here,

മേനോൻപാറ കൂരാങ്കാട് വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരുവരും കളിച്ചുകൊണ്ടിരിക്കെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.