ന്യൂഡല്‍ഹി: വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത്ഷായെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത്ഷാ ഉറപ്പുനല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി.
ഉരുള്‍ പൊട്ടലില്‍ ആ ആ പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. വീട്ടിലെ മുഴുവന്‍ അംഗങ്ങളെ പോലും നഷ്ടമായവരുണ്ട്. അതില്‍ ചെറിയ കുട്ടികളുണ്ട്. അവര്‍ക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, അത് രാജ്യത്തിനാകെ, പ്രത്യേകിച്ച് ഇരകള്‍ക്ക് വളരെ മോശമായ സന്ദേശമാണ് നല്‍കുന്നത്.
പ്രിയങ്ക പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസിലാക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും. ശ്രദ്ധയോടെയാണ് അത് കേട്ടതെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Kerala MPs met Amit Shah seeking a special relief package for Wayanad after devastating landslides
Published: 04 Dec 2024, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented