തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് തേടിയിറങ്ങിയപ്പോഴാണ് പുസ്തകം ബാധ്യതയായത് കുറെ എം.എൽ.എ.മാർ അറിയുന്നത്. വാങ്ങി വിതരണംചെയ്ത പുസ്തകത്തിന്റെ കണക്ക് തീർക്കാൻ നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസയച്ചത് 25-ഓളം എം.എൽ.എ.മാർക്ക്.
സിറ്റിങ് എം.എൽ.എ.മാർക്ക് നിയമസഭയിൽനിന്നുള്ള ബാധ്യതാരഹിത സർട്ടിഫിക്കറ്റ് അനിവാര്യമായതിനാൽ കണക്കുതീർത്തേ പറ്റൂ എന്ന കാർക്കശ്യത്തിലാണ് മത്സരം മുന്നിലില്ലാത്ത സ്പീക്കർ എ.എൻ. ഷംസീർ.
എം.എൽ.എ.മാരുടെ വികസനഫണ്ടിൽനിന്ന് വർഷം മൂന്നുലക്ഷം രൂപയുടെ പുസ്തകങ്ങൾവാങ്ങി മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും ഗ്രന്ഥശാലകൾക്കുമൊക്കെ വിതരണംചെയ്യാം. നിയമസഭാ പുസ്തകോത്സവത്തിൽനിന്നാണ് ഇവ വാങ്ങേണ്ടത്. എം.എൽ.എ.മാരിൽ ഭൂരിപക്ഷവും ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഓരോ സ്ഥാപനവും എം.എൽ.എ. നൽകിയ പുസ്തകങ്ങളുടെ പട്ടിക നൽകണം. അത് നിയമസഭയിൽ അറിയിക്കുകയും വേണം. പലർക്കും ഇതിന് സാധിച്ചിട്ടില്ല.
പല സ്ഥാപനങ്ങളും പല വകുപ്പുകളുടെ കീഴിലാണ്. അതിനാൽ ഔദ്യോഗിക രേഖകൾ കിട്ടാൻ കാലതാമസം സ്വാഭാവികം. ഇതിന് ഉദ്യോഗസ്ഥരും സഹകരിക്കണം.
നാമനിർദേശപത്രിക നൽകാൻ ഏതാനും ദിവസങ്ങൾമാത്രം ശേഷിക്കവേ, പലർക്കും ഈ ബാധ്യത ഇതുവരെ തീർക്കാനായിട്ടില്ല. കണക്ക് ശേഖരിക്കാനുള്ള നടപടികൾ തിരക്കിട്ട് നടക്കുകയാണ്.
Content Highlights: 25 Kerala MLAs received notices over unverified book fund accounts., Liability-free certificate is mandatory for filing election nominations
Published: 18 Mar 2026, 07:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented