തിരുവനന്തപുരം: കർഷകത്തൊഴിലാളിമുതൽ കറവക്കാർവരെയുള്ളവരുടെ മിനിമം വേതനം കൂട്ടി സർക്കാർ. ജിംനേഷ്യം ജീവനക്കാരെ മിനിമം വേതനനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും തൊഴിൽവകുപ്പ് തീരുമാനിച്ചു. തുക എത്രയെന്ന് നിശ്ചയിച്ചിട്ടില്ല.
കർഷകത്തൊഴിലാളികൾ, ക്ഷീരമേഖലയിൽ തൊഴിലെടുക്കുന്നവർ തുടങ്ങിയവരുടെ വേതനം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017-ൽ മിനിമം വേതനം കൂട്ടിയിരുന്നു. എട്ടുമണിക്കൂർ ജോലി കണക്കാക്കിയാണ് മിനിമം വേതനം.
സംഭരണശാലകൾ, കണ്ടെയ്‌നർ ചരക്കുസ്റ്റേഷൻ, പെയിന്റ് നിർമാണവ്യവസായം എന്നിവയിലെ ജീവനക്കാരെയും മിനിമം വേതന നിയമത്തിന്റെ പരിധിയിലാക്കി.
പുതിയ മിനിമം വേതനം (ബ്രാക്കറ്റിൽ പഴയത്)
കർഷകത്തൊഴിൽ: കിള, ചുമട്, വരമ്പുകെട്ട്, ചെളികുത്ത്, കയ്യാലകെട്ടൽ, മഴക്കുഴി എടുക്കൽ, കൃഷിക്കായി കുളംകുത്തൽ, മരത്തിൽക്കയറി ചില്ലവെട്ടൽ: 830 രൂപ (490)
കളെയെടുപ്പ്, പായൽ വാരൽ, നടീൽ, വിത്തിടൽ, നെല്ല് ചാക്കിൽ നിറയ്ക്കൽ : 710 രൂപ (410)
ട്രാക്ടർ/ടില്ലർ ഉപയോഗിച്ചുള്ള ഉഴവ്: ഒരു മണിക്കൂറിന് 170 രൂപ (110)
യന്ത്രസഹായത്തിൽ കാടുവെട്ട്: ഒരു മണിക്കൂറിന് 160 രൂപ (100)
കറവ (ദിവസം രണ്ടുനേരം): 850 രൂപ (505)
കറവയും മറ്റുതൊഴിലും (ദിവസം രണ്ടുനേരം ): 940 രൂപ (570)
വിത്തുകാള പരിപാലനം: 940 രൂപ (570)
മാടിന് തീറ്റനൽകൽ, മാടിനെ കുളിപ്പിക്കൽ, തീറ്റകൊടുക്കൽ,
തൊഴുത്ത് വൃത്തിയാക്കൽ, ചാണകം വാരൽ, വൈക്കോൽ ഉണക്കൽ, കാലിത്തീറ്റ തുടങ്ങിയവ: 810 രൂപ (480)
വൈദഗ്ധ്യം വേണ്ടാത്ത നഴ്‌സറി ജോലികൾ: 730 രൂപ (420)
വൈദഗ്ധ്യം വേണ്ടവ: 830 രൂപ (490)
കവറിൽ മണ്ണുനിറയ്ക്കൽ: കവറിന് ഒരു രൂപ (50 പൈസ )
തോട്ടണ്ടി ശേഖരിക്കൽ: കിലോഗ്രാമിന് 20 രൂപ (12 )
തോട്ടത്തിൽ കാടുവെട്ട്, കിള, മരുന്നടി, വളമിടൽ: 710 രൂപ (410)
Content Highlights: Kerala Government Hikes Minimum Wages for Agricultural Labourers and Dairy Workers
Published: 01 Jan 2026, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented