റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശി ജീവനക്കാരുടെ മിനിമം ശമ്പളം 4000 റിയാലാക്കി ഉയര്‍ത്തി. നേരത്തെ ഇത് 3000 റിയാലായിരുന്നു. ഇനി മുതല്‍ 3000 റിയാല്‍ ശമ്പളം നല്കിയാല് പകുതി സ്വദേശി തൊഴിലാളിയെ ജോലിക്കു നിയമിച്ചതായി മാത്രമെ കരുതുകയുള്ളൂ.
മാനവശേഷി വകുപ്പുമന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയാണ് സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ശമ്പളം മിനമം 4000 റിയാലാക്കി ഉയര്‍ത്തിയ കാര്യം അറിയിച്ചത്. നേരത്തെ സ്വകാര്യമേഖലയിലെ സ്വദേശികളുടെ ശമ്പളം മിനിമം 3000 റിയാലായിരുന്നു. ഇനിമുതല്‍ 3000 റിയാല്‍ നല്കിയാല് സ്വദേശിവത്കരണം പൂര്‍ത്തിയായതായി കണക്കാക്കില്ല.
നിതാഖാത് വ്യവസ്ഥ പ്രകാരം സ്വദേശികള്‍ക്ക് 3000 റിയാല്‍ നല്കിയാല് സ്വദേശിവത്കരണത്തില്‍ ഇത് പകുതി തൊഴിലാളിയായി മാത്രമെ പരിഗണിക്കുകയുള്ളു. ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത് പാര്‍ട് ടൈം ജോലി ചെയ്യുന്ന സൗദികള്‍ക്ക് 3000 റിയാല്‍ ശമ്പളം നല്കിയാല് പകുതിയായി മാത്രമായിരിക്കും പരിഗണിക്കുക.
Published: 19 Nov 2020, 12:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented