തിരുവനന്തപുരം: കൊച്ചിയിലെ സ്ഥാപനത്തിലുണ്ടായ തൊഴിൽ പീഡനം അനുവദിക്കാനാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നടന്നത് തൊഴിലാളി വിരുദ്ധ സമീപനമാണ്. ലജ്ജിപ്പിക്കുന്ന പ്രവർത്തനമാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി പ്രതികരിച്ചു.
ടാർഗറ്റ് നേടിയില്ലെങ്കിൽ തൊഴിലാളികളോട് മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് ഇവർ ചെയ്യുന്നത്. ശക്തമായ തൊഴിൽ നിയമം നടപ്പാക്കുന്ന കേരളത്തിൽ ഇത് അനുവദിക്കാൻ ആകില്ല. ക്രൂരമായ സംഭവമാണ് നടന്നത്. ജില്ല ലേബർ ഓഫീസറോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയുണ്ടാകും, മന്ത്രി പറഞ്ഞു.
Also Read
തൊഴിലാളികൾ പരാതിപ്പെടുന്നില്ല എന്നതാണ് കാര്യം. കടകളുടെ മുന്നിൽ ഊണ് റെഡി എന്ന ബോർഡുമായി പ്രായമായവർ നിൽക്കാറുണ്ട്. സങ്കടകരമായ കാഴ്ചയാണ്. ഇവർക്ക് കസേരകൾ അനുവദിക്കാനും കാലാവസ്ഥ നേരിടാൻ വേണ്ട കാര്യങ്ങൾ ഒരുക്കാനും ഉത്തരവ് ഇറക്കിയിട്ടുണ്ട്. തൊഴിലാളികൾ പരാതിപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നടപടി എടുക്കും. മാപ്പ് അർഹിക്കാത്ത സംഭവം ആണിത്.
ഇത്തരം അനുഭവം നേരിടുന്നവർക്ക് ലേബർ ഓഫിസിൽ ഭയം കൂടാതെ പരാതി നൽകാം. അല്ലെങ്കിൽ മന്ത്രിയെ നേരിട്ട് കണ്ട് പരാതിനൽകാമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കെൽട്ര എന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നേരെയാണ് മനുഷ്യത്വരഹിതമായ പീഡനങ്ങളുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ടാര്‍ഗറ്റ് തികയ്ക്കാത്തതിന്റെ പേരിലാണ് ജീവനക്കാര്‍ക്കു നേരെ സ്ഥാപനം ഇത്തരം ക്രൂരപീഡനങ്ങള്‍ നടത്തിയതെന്നാണ് വിവരം.
ബെല്‍റ്റ് കഴുത്തില്‍കെട്ടി നായയെപ്പോലെ നടന്ന് പാത്രത്തിലെ വെള്ളം കുടിപ്പിക്കുക, ചീഞ്ഞ പഴങ്ങള്‍ നിലത്തുനിന്ന് നക്കിയെടുപ്പിക്കുക തുടങ്ങിയ കൊടിയ പീഡനങ്ങളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. വീടുകളില്‍ ഉത്പന്നങ്ങളുമായെത്തി വില്‍പ്പന നടത്തുന്ന മാര്‍ക്കറ്റിങ് ജീവനക്കാര്‍ക്കുനേരെയാണ് സ്ഥാപന ഉടമയുടെ ക്രൂരത. പാത്രത്തിനുള്ളില്‍ ഒരു നാണയത്തുട്ട് ഇട്ടിട്ടുണ്ടാകും. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നായയെപ്പോലെ നടന്ന് പാത്രത്തിലെ നാണയത്തുട്ട് നക്കിയെടുക്കുക, നായയെപ്പോലെ നടന്ന് മുറിക്കുള്ളിലെ നാല് മൂലകളിലും നായ മൂത്രമൊഴിക്കുന്നതുപോലെ അഭിനയിക്കുക, പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗിക അവയവത്തില്‍ പിടിച്ചു നില്‍ക്കുക, ഒരാള്‍ ചവച്ച് തുപ്പുന്ന പഴം നക്കിയെടുക്കുക, വായില്‍ ഉപ്പ് ഇടുക, തറയില്‍ നാണയം ഇട്ട് നക്കിയെടുത്ത് മുറിക്കകത്താകെ നടക്കുക തുടങ്ങി ക്രൂരമായ പീഡനങ്ങള്‍ക്കാണ് തൊഴിലാളികള്‍ വിധേയരായിരുന്നത്.
Content Highlights: Kerala Minister V. Sivankutty strongly condemns the inhumane treatment of workers in Kochi.
Published: 05 Apr 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented