
തിരുവനന്തപുരം: വന്യമൃഗശല്യം തടയുന്നതിനായി അന്തഃസംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ച് കേരളവും കര്‍ണാടകയും. പ്രധാനമായും നാല് ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഇരു സംസ്ഥാനങ്ങഉും ധാരണയിലെത്തിയത്. മനുഷ്യ-മൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തല്‍, സംഘര്‍ഷത്തിന്റെ കാരണം കണ്ടെത്തല്‍, പ്രശ്നങ്ങളില്‍ ഇടപെടുന്നതിലെ കാല താമസമൊഴിവാക്കല്‍, വിവരം വേഗത്തില്‍ കൈമാറല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നില്‍ക്കാണുന്നത്.
ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വില്‍ നടന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. കേരള വനംമന്ത്രി എ.കെ ശശീന്ദ്രന്, കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം, തമിഴ്നാട്ടില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
നോഡല്‍ ഓഫീസറും അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമടങ്ങുന്ന അന്തര്‍ സംസ്ഥാന ഏകോപന സമിതി (ICC) രൂപവത്കരിക്കാനും ധാരണയായി. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാടും കര്‍ണാടകയും പിന്തുണച്ചിട്ടുണ്ട്.
വന്യജീവി ആക്രമണംമൂലമുള്ള ദാരുണ സംഭവങ്ങള്‍ തുടരുന്നത് കണക്കിലെടുത്ത് മനുഷ്യവന്യജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) കേരളം പ്രഖ്യാപിച്ചിരുന്നു.
മനുഷ്യ വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാനായി കേരള, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
Content Highlights: Kerala, Karnataka sign inter-state agreement to curb human-wildlife conflict
Published: 10 Mar 2024, 05:52 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented