തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിവേഗ റെയിൽപാതയെന്ന സ്വപ്‌ന പദ്ധതി ആര് കൊണ്ടുവന്നാലും അംഗീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെ റെയിൽ ആയാലും ശ്രീധരന്റെതായാലും ഇനി അവസാനം പ്രഖ്യാപിച്ച റെയിൽ ആയാലും ഒരു അതിവേഗ റെയിൽപാതയാണ് നമുക്ക് വേണ്ടതെന്നും ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്ന് കാസർക്കോട്ടേക്ക് നാല് മണിക്കൂറിനുള്ളിൽ എത്തുന്ന ഏത് സംവിധാനവും സിപിഎം അംഗീകരിക്കും. എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫിൽ തർക്കമുണ്ടെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ ഗ്യാരണ്ടിയോട് കൂടി ആരംഭിച്ചതാണ് കെ റെയിൽ. വെറുതെ ആരംഭിച്ചതല്ല. കേന്ദ്രവും കേരളവും ഒന്നിച്ച് കൊണ്ടുവന്ന പദ്ധതി രാഷ്ട്രീയ കാരണം കൊണ്ടാണ് കേന്ദ്രം അനുമതി നൽകാതിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കെ റെയിൽ പദ്ധതിക്ക് ഡിപിആർ തയ്യാറാക്കാൻ പറഞ്ഞതിനടക്കമുള്ള രേഖയുണ്ട്. ഇതിന്റെ കുറ്റിയടച്ചത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തണം. അതിനുള്ള ഏത് സംവിധാനവും അംഗീകരിക്കും. ആരാണ് കൊണ്ടുവരുന്നത് എന്നത് നമുക്ക് പ്രശ്‌നമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന മന്ത്രി ഏറ്റവും ഒടുവിലായ അംഗീകാരം നൽകിയ ആർആർടിഎസ് മണ്ടൻ പദ്ധിയാണെന്ന ഇ.ശ്രീധരന്റെ വിമർശനത്തെ ഗോവിന്ദൻ പരിഹസിച്ചു. 'ഞാനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പറഞ്ഞ് കഴിഞ്ഞ തവണ മത്സരത്തിനിറങ്ങിയ ആളാണ് ശ്രീധരൻ. അദ്ദേഹം പറയുന്നതൊക്കെ പിന്നീട് തിരുത്തും' എന്നും ഗോവിന്ദൻ പറഞ്ഞു.
Content Highlights: CPM accepts any high-speed rail project for Kerala, be it K-Rail or Sreedharan`s.
Published: 30 Jan 2026, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented