തിരുവനന്തപുരം: മണിക്കൂറുകളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വലഞ്ഞ് തെക്കന്‍ കേരളം. മലയോര മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡുപണി നടക്കുന്നതിനാല്‍ മിക്കയിടത്തും വെള്ളക്കെട്ടുണ്ട്. ജില്ലയിൽ കാര്യമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പാറശ്ശാല, നെടുവാന്‍വിളയില്‍ കനത്ത മഴയില്‍ പുരയിടത്തിലെ മതില്‍ ഇടിഞ്ഞു സമീപത്തെ വീട്ടിലേക്ക് പതിച്ചു. കരുമാനൂരില്‍ ബാല്‍രാജിന്റെ പുരയിടത്തിലെ മതിലാണ് തകര്‍ന്നത്. ബാല്‍രാജിന്റെ വസ്തുവിന് ചുറ്റുമുള്ള ചുറ്റുമതിലിന്റെ ഒരു ഭാഗം സമീപത്ത് താമസിക്കുന്ന റെജിയുടെ വീട്ടിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മഴ കാരണം കുട്ടികള്‍ പുറത്ത് ഇറങ്ങാത്തതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശത്ത് മൂന്നു ദിവസമായി മഴ തുടരുന്നുണ്ട്.
നെയ്യാറ്റിന്‍കര, പാറശ്ശാല, പൊഴിയൂര്‍, മലയോര മേഖലകളിലും കനത്ത മഴ, തുടരുകയാണ്. ശക്തമായ മഴ ഉള്ളതിനാല്‍ , പൊന്മുടി , കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ആനാട്, വഞ്ചുവം മേഖലകളില്‍ റോഡിലേയ്ക്ക് വെള്ളം കയറി. ഇതുമൂലം ഗതാഗതത്തിന് പ്രതിസന്ധിയുണ്ട്.
Content Highlights: kerala heavy rains orange alert
Published: 25 Oct 2024, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented