
കൊച്ചി: ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് മുഖ്യമന്ത്രി വാട്സാപ്പ് സന്ദേശമയച്ചത് ഭരണത്തലവനെന്നനിലയിലാണെന്നും സേവന ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതിൽ തെറ്റോ രാഷ്ട്രീയമോ ഇല്ലെന്നും വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സന്ദേശങ്ങൾ ഐ.ടി. മിഷൻ വഴിയാണ് അയച്ചിരിക്കുന്നത്. ഇത് സന്ദേശങ്ങളിൽ വ്യക്തമാണെങ്കിലും ഹർജിക്കാർ ഇത് മറച്ചുവെച്ചാണ് സ്‌ക്രീൻഷോട്ട് ഹാജരാക്കിയതെന്നും ഡേറ്റ ചോർച്ച ആരോപണം തെറ്റാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സർവീസ്‌സംബന്ധമായ കാര്യങ്ങൾ അറിയിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ല. സ്വകാര്യതാലംഘനം ഉണ്ടായിട്ടില്ല. സ്പാർക്കിലെ ഡേറ്റ എടുക്കാൻ അനുമതി ആവശ്യമില്ല. നോഡൽ ഏജൻസിയായ ഐ.ടി. മിഷന്റെ പക്കൽ ഡേറ്റ സുരക്ഷിതമാണെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ അധ്യപകനായ റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ കെ.എം. അനിൽകുമാർ എന്നിവർ ഫയൽചെയ്ത ഹർജിയിലാണ് വിശദീകരണം.
കെ.സ്മാർട്ട് അടക്കമുള്ളവയിൽനിന്നുള്ള ഡേറ്റകളും മുഖ്യമന്ത്രിയുടെ ഒാഫീസ് തേടിയിട്ടുണ്ടെന്നുകാണിച്ച് കൂടുതൽ രേഖ ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. ഇവ ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. സമാനസന്ദേശങ്ങൾ വീണ്ടും അയക്കില്ലെന്ന് സർക്കാർ മുൻപ് നൽകിയ ഉറപ്പ് അതുവരെ തുടരുമെന്നും വ്യക്തമാക്കി. സ്പാർക്കിൽനിന്നുള്ള മൊബൈൽ നമ്പറുകളുടെ കാര്യത്തിലേ ഇത് ബാധകമാകൂവെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു.
Content Highlights: The Kerala government justifies the CM's WhatsApp messages to employees as a non-political, administrative communication., It denies data leak allegations, stating employee data from the SPARK portal is secure with the IT Mission., The High Court has postponed the hearing, with the government assuring no further messages will be sent from SPARK data for now.
Published: 28 Feb 2026, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented