കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ ഹൈക്കോടതിയില്‍ കടുത്ത നിലപാട് സ്വീകരിച്ച് സര്‍ക്കാര്‍. പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നേരത്തെയുള്ള ജാമ്യ വ്യവസ്ഥ ഇബ്രാഹിം കുഞ്ഞ് ലംഘിച്ചുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. 

To advertise here,

എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതി സമീപിച്ചത്. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് ഹാജരാക്കിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി അദ്ദേഹം രാഷ്ട്രീയ വേദികളിലെത്തുകയും പ്രസ്താവന നടത്തുകയും ചെയ്തുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുമെന്ന ഘട്ടമെത്തിയപ്പോള്‍ ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

content highlights: Kerala government against V K Ebrahimkunju