തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍.എച്ച്.എം.) കേരള ഘടകത്തിന്റെ ഓഫീസിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12: 30-ന് ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധികള്‍ ഓഫീസിലെത്തും .ആവശ്യങ്ങളിൽനിന്ന് പിന്നോട്ടില്ലെന്നും ചര്‍ച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

To advertise here,

സമരം തുടങ്ങി 38-ാം ദിവസം പിന്നിടുമ്പോഴാണ് ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. നിരാഹരമടക്കമുള്ള സമരങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. 

ഓണറേറിയം വര്‍ധിപ്പിക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആശാ വര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങിയത്. ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് പുറമേ പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെക്കുന്നത്.