
കൊച്ചി: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് പോകുകയും അവിടെവച്ച് അപ്രത്യക്ഷനാകുകയും ചെയ്ത ബിജു കുര്യന്‍ തിങ്കളാഴ്ച കേരളത്തിലെത്തും. പുലര്‍ച്ചെ നാലു മണിക്ക് കോഴിക്കോട് വിമാനത്താവളത്തിലാണ് ഇറങ്ങുക. ബിജു തന്നെ ബന്ധപ്പെട്ടിരുന്നെന്ന് സഹോദരന്‍ ബെന്നി കുര്യന്‍ വ്യക്തമാക്കി. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് വിളിച്ചതെന്നും ബെന്നി പറഞ്ഞു.
അതേസമയം ബിജു തിരികെ വരുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് എത്തുമെന്ന് ബിജുവിന്റെ സഹോദരന്‍ വിളിച്ചറിയിച്ചിരുന്നു. ബിജുവിനെതിരായി പ്രതികാര നടപടികളുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. വിസ റദ്ദാക്കല്‍ നടപടികളിലേക്കടക്കം സര്‍ക്കാര്‍ കടന്നതോടെയാണ് ബിജു തിരിച്ചുവരുന്നതായി അറിയിച്ചത്. വിസ റദ്ദാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിരുന്നു.
പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുവേണ്ടിയാണ് ഇസ്രയേലില്‍ തങ്ങിയതെന്ന് ബിജു നേരത്തേ പറഞ്ഞിരുന്നു. സംഘത്തില്‍നിന്ന് മുങ്ങി ജറുസലേമിലെത്തിയെന്നും പിന്നീട് ബെത്‌ലഹേമിലേക്ക് തിരിച്ചു എന്നുമാണ് സൂചന. ബെത്‌ലഹേമില്‍ ഒരു ദിവസം ചെലവഴിച്ച് പിറ്റേന്ന് സംഘത്തോടൊപ്പം ചേര്‍ന്ന് മടങ്ങാനായിരുന്നു ബിജുവിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താന്‍ വരുത്തിവെച്ച പ്രശ്‌നങ്ങള്‍ക്ക് കൃഷി മന്ത്രിയോട് ബിജു കുര്യന്‍ ക്ഷമാപണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്കയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 17-ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവേ ബിജു വാഹനത്തില്‍ കയറിയില്ലെന്നും തുടര്‍ന്ന് കാണാതായെന്നുമാണ് വിവരം.
Content Highlights: kerala farmer biju who went missing in israel will return tomorrow
Published: 26 Feb 2023, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented