കൊച്ചി: മദ്യം കൈക്കൂലിയായി വാങ്ങി വിജിലൻസിന്റെ പിടിയിലായ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പേട്ട എക്സൈസ് സി.ഐ. ഉനൈസ് അഹമ്മദ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർ എച്ച്. ഹരീഷ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ഉനൈസ് അഹമ്മദിന്റെയും സാബു കുര്യാക്കോസിന്റെയും പക്കൽനിന്ന് രണ്ടുലിറ്റർ വീതം മദ്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 18-നായിരുന്നു സംഭവം. തൃപ്പൂണിത്തുറ ബെവറജസ് കോർപ്പറേഷൻ ഗോഡൗണിൽനിന്ന് ഔട്ട്ലെറ്റുകളിലേക്ക് മദ്യം കൊണ്ടുപോകുന്നതിന് കൈക്കൂലിയായി മദ്യം വാങ്ങിയ സംഭവത്തിലാണ് നടപടി.
ഹരീഷ് പരിശോധനാ സമയത്ത് ഓഫീസിൽ ഇല്ലായിരുന്നുവെങ്കിലും ഇയാൾക്ക് പങ്കാളിത്തമുണ്ടെന്ന കണ്ടെത്തലിലാണ് സസ്പെൻഷൻ. എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി. എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Content Highlights: Kerala Excise Officials Suspended for Bribery
Published: 30 Jan 2025, 07:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented