മലപ്പുറം: സ്വപ്നങ്ങൾ നേടിയെടുക്കാൻ കേരളത്തിലെ പുതുസംരംഭകർ മുടക്കിയത് 1,792.94 കോടി രൂപ. ഈ സാമ്പത്തികവർഷം സംസ്ഥാനത്ത് തുടങ്ങിയ 22,469 സംരംഭങ്ങളുടെ നിക്ഷേപമാണിത്. സംസ്ഥാന സർക്കാരിന്റെ സംരംഭകത്വവർഷത്തിന്റെ ഭാഗമായി ഒൻപതു മാസത്തിനിടെ തുടങ്ങിയതാണിവ. 50,552 പേർക്ക് ഇതിലൂടെ തൊഴിലവസരമുണ്ടായി.
ഹോട്ടൽ, റസ്റ്ററന്റ്, ടെക്സ്‌റ്റൈൽ, ബ്യൂട്ടിപാർലർ, കയർ ഉത്പന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് സംരംഭകർ പ്രതീക്ഷയർപ്പിച്ചത്. 50,000 രൂപമുതൽ 50 കോടി രൂപവരെ മുതൽമുടക്കിലാണീ സ്ഥാപനങ്ങൾ.
തിരുവനന്തപുരത്താണ് കൂടുതൽ സംരംഭങ്ങൾ തുടങ്ങിയത്; 4,550 എണ്ണം. 3,455 സംരംഭവുമായി കൊല്ലവും 3,360 എണ്ണവുമായി ആലപ്പുഴയും പിന്നാലെയുണ്ട്. വയനാടാണ് പട്ടികയിൽ പുറകിൽ; വെറും 67 സംരംഭങ്ങൾ.
കേരളത്തെ വ്യവസായസൗഹൃദമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2022-ൽ തുടങ്ങിയതാണ് സംരംഭകത്വവർഷ പദ്ധതി.
| ജില്ല | തുടങ്ങിയ സംരംങ്ങളുടെ എണ്ണം | നിക്ഷേപം (കോടി രൂപയിൽ) |
|---|---|---|
| തിരുവനന്തപുരം | 4,550 | 339.55 |
| കൊല്ലം | 3,455 | 233.5 |
| പത്തനംതിട്ട | 2,348 | 148.13 |
| ആലപ്പുഴ | 3,360 | 217.01 |
| കോട്ടയം | 553 | 41.28 |
| ഇടുക്കി | 440 | 40.32 |
| എറണാകുളം | 453 | 82.52 |
| തൃശ്ശൂർ | 1,220 | 136.68 |
| പാലക്കാട് | 1,714 | 171.1 |
| മലപ്പുറം | 2,778 | 255.33 |
| കോഴിക്കോട് | 1,069 | 78.01 |
| കണ്ണൂർ | 322 | 34.04 |
| കാസർകോട് | 140 | 10.08 |
| വയനാട് | 67 | 5.39 |
| ആകെ | 22,469 | 1,792.94 |
Content Highlights: Kerala's Entrepreneurial Surge: ₹1,792 Crore Invested in New Ventures This Fiscal Year
Published: 03 Jan 2026, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented