തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി കമ്പനിക്ക് അനുമതിനൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഒരു കാരണവശാലും എലപ്പുള്ളിയിൽ ബ്രൂവറി അനുവദിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

To advertise here,

ഒയാസിസ് കമ്പനി വന്ന വഴി സുതാര്യമല്ലെന്നും അഴിമതിയിലൂടെയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂ​ഗർഭജലം മലിനമാക്കിയതിന് കുറ്റവാളിയായി നിൽക്കുന്ന കമ്പനിയാണ് ഒയാസിസ്. എലപ്പുള്ളി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. മലമ്പുഴ ഡാമിൽ ആവശ്യത്തിന് വെള്ളമില്ല. കോക്കോകോള കമ്പനിയേക്കാൾ വെള്ളം ബ്രൂവറിക്ക് ആവശ്യമായി വരും.

സാധാരണ സിപിഐയെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അപമാനിച്ചിരുന്നത്. എംഎൻ സ്മാരകത്തിൽ തന്നെ പോയി സിപിഐയെ അപമാനിക്കുന്ന സാഹചര്യമാണ് ബ്രൂവറി വിഷയത്തിലുണ്ടായത്. നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറി. സിപിഐ ആസ്ഥാനത്ത് പോയി സിപിഐ നിലപാടിനെതിരായ തീരുമാനമാണ് മുഖ്യമന്ത്രി അടിച്ചേൽപ്പിച്ചത്. അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായി സംവാദത്തിന് സന്തോഷമേയുള്ളുവെന്നും സ്ഥലവും തീയതിയും ​ഗവൺമെന്റ് തീരുമാനിച്ചാൽ മതിയെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കാണല്ലോ ബ്രൂവറി കൊണ്ടുവരണം എന്ന് നിർബന്ധമെന്നും അപ്പോൾ മുഖ്യമന്ത്രിയുമായി സംവാദം ആകാമെന്നും അദ്ദേഹം പറഞ്ഞു.