
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ ആദ്യ അടിയന്തരപ്രമേയ നോട്ടീസുമായി പ്രതിപക്ഷം. സഭ നിർത്തിവെച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് എംഎൽഎ കെ.എൻ. ബാലഗോപാൽ നോട്ടീസ് നൽകി.
16ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിച്ചത് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പോടെയാണ്. ഡെപ്യൂട്ടി സ്പീക്കറായി ഷാനി മോൾ ഉസ്മാനെ തിരഞ്ഞെടുത്തു. 99 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാന്റെ ജയം. ഇടത് സ്ഥാനാർഥിയായി മുഹമ്മദ് മുഹസിൻ ആയിരുന്നു ഉണ്ടായിരുന്നത്. മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. മൂന്ന് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Live Updates
ഇടതു സർക്കാർ പോയത് കടം ബാക്കി വെച്ച്- മുഖ്യമന്ത്രി വി.ഡി. സതീശൻ
2893 കോടി രൂപ സിവിൽ സപ്ലൈസ് കോർപ്പറേഷന് മുൻ സർക്കാർ കൊടുക്കാനുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആണ് കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടേണ്ട ഏജൻസി. ആ ഏജൻസിക്ക് മൂവായിരത്തോളം കോടി രൂപ കടമായി വെച്ചാണ് മുൻ സർക്കാർ പോയത്. ആ കടം കൊടുത്താൽ മാത്രമാണ് സിവിൽ സപ്ലൈസ് കോർപ്പറേഷന് മാർക്കറ്റിൽ ഇടപെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്ന രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ പറ്റൂ.
ഹോട്ടലുകൾ പലതും പൂട്ടി- കെ.എൻ. ബാലഗോപാൽ
മാർച്ച് 31ന് ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഭീമമായ വിലവർധനവാണ് ഓരോ ഉത്പന്നങ്ങൾക്കും വർധിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില 1883 രൂപയിൽ നിന്നും ഒറ്റയടിക്ക് 3133 രൂപയായി വർധിച്ചു. ഹോട്ടലുകൾ പലതും പ്രവർത്തിക്കാത്ത അവസ്ഥയായി. പെട്രോൾ വിലയും ഡീസൽ വിലയും വർധിച്ചു. നിർമാണ മേഘലയിൽ സമാന പ്രതിസന്ധിയുണ്ട്.
ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കര്‍
ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. 99 വോട്ടുകള്‍ ലഭിച്ചു. എൽഡിഎഫിനായി മത്സരിച്ച മുഹമ്മദ് മുഹ്സിന് 34 വോട്ടുകള്‍.
ബിജെപി വിട്ടുനിന്നു
പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയനോട്ടീസ്- വിലക്കയറ്റം
സഭയിൽ ആദ്യ അടിയന്തരപ്രമേയ നോട്ടീസ്. വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം.
ബിജെപി വിട്ടുനിന്നു
മൂന്ന് ബിജെപി അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വോട്ടെടുപ്പ് പൂർത്തിയായി
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ട് ചെയ്തില്ല.
Published: 02 Jun 2026, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented