
തിരുവനന്തപുരം: നിയമസഭയിലെ സന്ദർശകത്തിരക്കിൽപ്പെട്ട് വോട്ടിങ്ങിൽ പങ്കെടുക്കാനായില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. അടുത്ത സഭാസമ്മേളനംമുതൽ പ്രായോഗിക നിയന്ത്രണം നടപ്പാക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
ധനകാര്യ ബിൽ പാസാക്കിയ ബുധനാഴ്ചയാണ് മന്ത്രി സഭയിലെത്താൻ പാടുപെട്ടത്. ഇടനാഴിയിൽ മുഴുവൻ ആൾത്തിരക്കായതിനാൽ, സഭയിൽ വോട്ടെടുപ്പിന്റെ സമയത്ത് എത്താനായില്ലെന്ന് ഷിബു സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി.
പത്തുവർഷത്തിനുശേഷം ഉത്സവപ്രതീതിപോലെയാണ് ജനങ്ങൾ തലസ്ഥാനത്തേക്കും നിയമസഭ കാണാനുമൊക്കെ വരുന്നതെന്ന് സ്പീക്കർ പറഞ്ഞു. അവരെ നമുക്ക് തടയാനുമാവില്ല. പക്ഷേ, അടുത്ത സമ്മേളനംമുതൽ പ്രയോഗികമായ നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്നും സ്പീക്കർ അറിയിച്ചു.
Content Highlights: Minister Shibu Baby John unable to participate in the Finance Bill voting process., Heavy visitor congestion in the Assembly corridors cited as the primary reason., Speaker Thiruvanchoor Radhakrishnan announces implementation of practical visitor regulations., Significant rise in visitor footfall noted at the Kerala Assembly.
Published: 02 Jul 2026, 08:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented