തിരുവനന്തപുരം: നിയമസഭാസമ്മേളനത്തിന്റെ അവസാനദിവസം എല്ലാ നടപടികളിലും പങ്കെടുത്ത് റെക്കോഡിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബുധനാഴ്ച സഭാനടപടികളും മറ്റുദിവസങ്ങളിലേതിനെക്കാൾ കൂടുതലായിരുന്നു. രാവിലെ ഒൻപതിന് തുടങ്ങിയ ചോദ്യോത്തരവേളയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം, ഗൾഫ് യാത്രപ്രശ്നം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. തുടർന്ന് തദ്ദേശവിഹിതത്തിലെ വെട്ടിക്കുറയ്ക്കൽ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹം ദീർഘിച്ച മറുപടി കൊടുത്തു.
പിന്നാലെ ശ്രദ്ധക്ഷണിക്കലിനും പ്രധാനപ്പെട്ട ആറു സബ്മിഷനുകൾക്കും മുഖ്യമന്ത്രി മറുപടി നൽകി. വിദേശസംഭാവന നിയന്ത്രണ ചട്ടഭേദഗതിക്കെതിരായ പ്രമേയം മുഖ്യമന്ത്രിയാണ് അവതരിപ്പിച്ചത്. പിന്നീടാണ് ധനകാര്യ ബില്ലിന്റെ ചർച്ചയിൽ ധനമന്ത്രിയെന്ന നിലയിൽ പങ്കെടുത്ത് പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിലേക്കു നയിച്ച മറുപടി നൽകിയത്.
രാവിലെ അടിയന്തരപ്രമേയ നോട്ടീസിന്റെ ചർച്ചയിലും മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽനിന്നിറങ്ങിപ്പോയിരുന്നു. ഒരുദിവസംതന്നെ ഇത്രയും നടപടികളിൽ തുടർച്ചയായി മുഖ്യമന്ത്രി പങ്കെടുക്കുന്നത് അപൂർവമാണ്.
Content Highlights: Chief Minister achieved a rare record by attending all legislative proceedings in a single day., Addressed critical issues including Vizhinjam port share transfers and Gulf travel concerns., Led the resolution against the Foreign Contribution Regulation Act (FCRA) amendment., Delivered a detailed response to the opposition's adjournment motion.
Published: 02 Jul 2026, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented