പത്തനംതിട്ട: ജില്ലയിലെ കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറി. ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും നൂറിലധികം പേർ പാർട്ടി വിട്ടു. ഇവർ ഇന്ന് കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു സംഘം പ്രവർത്തകർ പാർട്ടി വിടുന്നത്.
ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകൾ ആണ് പ്രധാനമായും പ്രതിഷേധത്തിന് കാരണമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ തിരിച്ചടികളിൽ ഇവർക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം രാജി സമർപ്പിച്ച ഇവർ, ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പത്തനംതിട്ട ഡി.സി.സി ഓഫീസിൽ വെച്ച് കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
Content Highlights: Mass resignation of over 100 Kerala Congress M workers in Pathanamthitta., Key leaders including P.K. Jacob, Sam Joikutty, and Sunil Valanchuzhi defected., Protest triggered by the district president's dictatorial leadership style., Dissatisfaction over poor performance in previous local and assembly elections., Official induction into the Congress party held at the Pathanamthitta DCC office.
Published: 05 Jul 2026, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented