
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്, സ്വന്തം അനുഭാവികളുടെ അകന്നുപോക്കിനൊപ്പം സി.പി.എം. നയങ്ങളും നേതാക്കളുടെ പെരുമാറ്റവും കാരണമായെന്ന് കേരള കോൺഗ്രസ് എം വിലയിരുത്തൽ. കഴിഞ്ഞദിവസം ചേർന്ന ഹൈപവർ കമ്മിറ്റിയോഗം പാർട്ടി പുനഃസംഘടനയ്ക്കും തീരുമാനമെടുത്തു.
ജനങ്ങളോടുള്ള പെരുമാറ്റത്തിൽ കെ.എം.മാണിയെപ്പോലുള്ള നേതാക്കൾ എന്നും മാതൃകയായിരുന്നു. എന്നാൽ, കഴിഞ്ഞ ഭരണകാലത്ത് ചില സി.പി.എം. നേതാക്കൾ ധാർഷ്ട്യത്തോടെ പെരുമാറി. മുൻ മുഖ്യമന്ത്രിപോലും നിലവിട്ട് സംസാരിച്ചു. സംഘടനയുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോയതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
കെ.എം. മാണിയുടെ കാലത്തും പിന്നീട് ജോസ് കെ.മാണിയ്‌കൊപ്പവും ഉറച്ചുനിന്ന മലയോരകർഷകരും വിവിധ ക്രിസ്ത്യൻ സഭകളും രണ്ടുവർഷത്തിനിടെ പാർട്ടിയിൽനിന്ന് അകന്നു. അവർ യു.ഡി.എഫ്. അനുകൂല സമീപനമാണ് സ്വീകരിച്ചത്. ഇത് കേരള കോൺഗ്രസ് എമ്മിന്റെ മാത്രം കുഴപ്പം കൊണ്ടല്ല. സി.പി.എമ്മിന്റെ പല നയങ്ങളും നേതാക്കളുടെ പെരുമാറ്റവും മാണി ഗ്രൂപ്പിന്റെ അനുഭാവികളിലും അവമതിപ്പുണ്ടാക്കി. അടുത്തുതന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തും. യു.ഡി.എഫിനൊപ്പം പോയാൽ മതിയായിരുന്നു എന്ന അഭിപ്രായമുള്ള അണികളെ കേൾക്കും.
Content Highlights: Kerala Congress M attributes election defeat to CPM's arrogant leadership conduct., Loss of support from high-range farmers and Christian denominations noted
Published: 02 Jun 2026, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented