
കോട്ടയം: അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം കേരള കോണ്‍ഗ്രസിന് സ്വന്തം ചിഹ്നമായി ഓട്ടോറിക്ഷ. ചിഹ്നം കിട്ടിയത് വരുന്ന നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് പ്രചാരണത്തിന് കരുത്താകും. ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടിയുടെ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്, സംസ്ഥാന പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കിട്ടിയതും ചിഹ്നം ലഭിക്കാന്‍ വഴിയൊരുങ്ങിയതും.
2020-ല്‍ കേരള കോണ്‍ഗ്രസ് എമ്മുമായി വേര്‍പിരിഞ്ഞശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി സ്വതന്ത്രചിഹ്നങ്ങളിലാണ് മത്സരിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെണ്ടയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനനുമായിരുന്നു ചിഹ്നം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തില്‍. കിട്ടാന്‍ വൈകിയതിനാല്‍ ആദ്യം ചിഹ്നമില്ലാതെയാണ് പോസ്റ്റര്‍ അടിച്ചതും പ്രചാരണം നടത്തിയതും. ഇത് പാര്‍ട്ടിക്കും യുഡിഎഫിനും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ആന മുതല്‍ ഓട്ടോറിക്ഷവരെ
പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (ജെ) രൂപംകൊണ്ട സമയത്ത് ആനയായിരുന്നു ചിഹ്നം. പിന്നീട് കുതിരയ്ക്ക് വഴിമാറി. അതിനുശേഷം ചിഹ്നം സൈക്കിള്‍ ആയി. 2010-ല്‍ കേരള കോണ്‍ഗ്രസ് എമ്മുമായി ചേരുന്നതുവരെ സൈക്കിള്‍ തുടര്‍ന്നു. കേരള കോണ്‍ഗ്രസ് എമ്മുമായി ഒന്നിച്ചതോടെ രണ്ടിലയായി, ഐക്യ കേരള കോണ്‍ഗ്രസിന്റെ ചിഹ്നം. 2020-ല്‍ കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍ ജോസഫ് വിഭാഗം യുഡിഎഫില്‍ തുടര്‍ന്നു.
2021-ല്‍ പി.സി. തോമസുമായി ജോസഫ് വിഭാഗം കൈകോര്‍ത്തതോടെ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എന്ന പേര് സ്വികരിച്ചു. രണ്ടില ചിഹ്നം കിട്ടാന്‍ നിയമനടപടിയുമായി പോയെങ്കിലും ഫലവത്തായില്ല. അതോടെയാണ്, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കേണ്ടിവന്നത്. ഓട്ടോറിക്ഷ സാധാരണക്കാരന്റെ വാഹനമാണെന്നും അത് ചിഹ്നമായി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.
Content Highlights: After a 5-year gap, Kerala Congress secures auto rickshaw symbol
Published: 10 May 2025, 07:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented