കേരളതീരത്ത് ചരക്കുകപ്പല്‍ തീപിടിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് സംസാരിക്കുന്നു

To advertise here,

? നമ്മുടെ തീരക്കടലിലെ രണ്ടാമത്തെ കപ്പല്‍ദുരന്തമാണ് തിങ്കളാഴ്ചയുണ്ടായത്. എത്രത്തോളം നമുക്ക് ഭീഷണിയാണ്.

കപ്പല്‍ തീപിടിച്ചത് കേരളത്തില്‍ എന്തെങ്കിലും ആഘാതമുണ്ടാക്കുമെന്ന വിവരങ്ങളൊന്നും കോസ്റ്റ് ഗാര്‍ഡില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍, അതോറിറ്റി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.

കപ്പല്‍ നിലവില്‍ നമ്മുടെ തീരത്തിന് ഭീഷണിയല്ല. കേരളത്തിന്റെ തീരത്തുനിന്ന് 88 കിലോമീറ്റര്‍ ദൂരത്താണ് അപകടം. ഉപദ്രവകരമായ 157 കണ്ടെയ്നര്‍ ഉണ്ടെന്നാണ് വിവരം. ദുരന്തം എത്രത്തോളമുണ്ടെന്ന വിവരം രാവിലെയോടെയേ കൂടുതല്‍ വ്യക്തമാവൂ.

? കണ്ടെയ്നറുകളോ രാസമാലിന്യമോ നമ്മുടെ തീരത്തേക്ക് വരാനിടയുണ്ടോ

20 കണ്ടെയ്നറുകള്‍ കടലില്‍ വീണുവെന്നാണ് പ്രാഥമികവിവരം. കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. എന്തൊക്കയാണ് അവശേഷിക്കുന്ന കണ്ടെയ്നറുകളില്‍ ഉള്ളതെന്ന കൃത്യമായ വിവരം കിട്ടിയിട്ടില്ല.

placeholder
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്

? ദുരന്തനിവാരണ അതോറിറ്റിക്ക് എന്താണ് ചെയ്യാനുള്ളത്

വിവരശേഖരണമാണ് പ്രധാനം. അതിനുശേഷമാണ് അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത്. കണ്ടെയ്നറിനോട് 200 മീറ്റര്‍ ദൂരം പാലിക്കണമെന്ന മുന്നറിയിപ്പാണ് അപ്പോള്‍ത്തന്നെ ഞങ്ങള്‍ നല്‍കിയത്. എവിടെ അടിയുമെന്നുള്ള മുന്നറിയിപ്പും നല്‍കിയിരുന്നു.

തീരത്തടിയുന്ന വസ്തുക്കളുടെയടുത്തേക്കും കണ്ടെയ്നറുകളുടെ അടുത്തേക്കും ജനങ്ങള്‍ ഓടിക്കൂടുന്നത് സുരക്ഷിതമല്ല.

(തയ്യാറാക്കിയത് -ടി.ജി. ബേബിക്കുട്ടി)