തേഞ്ഞിപ്പലം: ജാതിയില്ലാ വിളംബരം നടന്ന കേരളത്തിൽ ഇന്ന് വിദ്യാഭ്യാസമുള്ള യുവാക്കൾ ജാതിതിരിച്ചുള്ള മാട്രിമോണി സൈറ്റുകൾ ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നേടിയ കെ.ഇ.എൻ. കുഞ്ഞഹമ്മദിനെ ആദരിക്കുന്ന സാംസ്‌കാരികോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുന്ന കാര്യത്തിൽ കെ.ഇ.എന്നിനുള്ള നിഷ്ഠ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നൂവെന്നും ബേബി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ ഫോർ മാർക്‌സിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
എഴുത്തുകാരൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എം. അനിൽ, പി. അശോകൻ, സിൻഡിക്കേറ്റംഗങ്ങളായ കാവുമ്പായി ബാലകൃഷ്ണൻ, ഡോ. ടി. വസുമതി, സെനറ്റംഗം വി.എസ്. നിഖിൽ, എൻ.പി. ജംഷീർ, ടി.വി. അമർ ദേവ് എന്നിവർ സംസാരിച്ചു.
തുടർന്ന് വി.ഐ. ലെനിനിന്റെ ദാർശനിക്കുറിപ്പുകൾ എന്ന പുസ്തകം എം.എ. ബേബി പ്രകാശനംചെയ്തു. വൈകീട്ട് അഭീഷ് ശശിധരൻ ആവിഷ്‌കരിച്ച നാടകാവതരണവും ഉണ്ടായി. പരിപാടി വ്യാഴാഴ്ച അവസാനിക്കും.
Content Highlights: M.A. Baby criticizes the use of caste-based matrimony sites in Kerala, highlighting the contradiction with its progressive image. Event details and book release.
Published: 05 Feb 2026, 10:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented