
ആലപ്പുഴ: അഹമ്മദാബാദിന് തുല്ല്യമാണ് കേരള ബിജെപിയുടെ തിരുവനന്തപുരത്തെ ജയമെന്ന് കേരളത്തിന്റെ ബിജെപി ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ. അടുത്ത നൂറ് ദിവസത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ ബിജെപിക്ക് ചെയ്യാനുണ്ടെന്നും കോർപ്പറേഷൻ ഭരണം എങ്ങനെ നടത്താം എന്ന് തിരുവനന്തപുരത്ത് തങ്ങൾ കാണിക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ചയ്ക്ക് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയപ്പോൾ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിൽ ഒരുപാട് വർഷം ബിജെപി വളരെ കഷ്ടപ്പെട്ടിരുന്നു. ഒരു കോർപ്പറേഷനിൽ പോലും ബിജെപി ജയിച്ചിരുന്നില്ല. എന്നാൽ 1987-ൽ ആദ്യമായി അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനിൽ ജയിച്ചു. ആ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയടക്കം സജീവമായി പ്രവർത്തിച്ചു. സംസ്ഥാന തലസ്ഥാനത്തെ കോർപ്പറേഷനിൽ ആദ്യമായി ബിജെപി ജയിച്ചു. തിരുവനന്തപുരത്തും സമാനമാണ്. സംസ്ഥാനതലസ്ഥാനത്താണ് ബിജെപി അധികാരത്തിലെത്തിയത്.
അഹമ്മദാബാദിൽ കോർപ്പറേഷൻ ഭരണം ലഭിച്ചതിന് പിന്നാലെ ബിജെപിയിലേക്കുള്ള ഒഴുക്ക് വർധിച്ചു. പാർട്ടി പ്രവർത്തകർ ശക്തമായി പ്രവർത്തിച്ചു. എട്ട് വർഷത്തിനുള്ളിൽ ഗുജറാത്തിലെ ഭരണം തന്നെ ബിജെപിയുടെ കൈയിലായി. മുപ്പത് വർഷമായി ഗുജറാത്തിൽ ഞങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.
എങ്ങനെ ഒരു കോർപ്പറേഷൻ ഭരണം നടത്തുന്നത് എന്ന് തിരുവനന്തപുരത്ത് ഞങ്ങൾ കാണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തോട് പ്രത്യേക സ്നേഹം ഉണ്ട്. ഗുണ്ടകളാൽ ആക്രമിക്കപ്പെട്ട സദാനന്ദനെ എംപിയാക്കി. അടുത്ത നൂറ് ദിവസത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ ബിജെപിക്ക് ചെയ്യാനുണ്ട്- പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.
Content Highlights: Kerala BJP's Ahmedabad Moment: Thiruvananthapuram Corporation Victory Signals New Era, Says Prakash Javadekar
Published: 04 Jan 2026, 01:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented