തിരുവനന്തപുരം: കായികമേഖലയില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ 3000 കോടി രുപയുടെ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റ് അവതരണവേളയില്‍ കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 711 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്നും കായിക യുവജനകാര്യ വ്യവസായവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 14539 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു
സ്പോര്‍ട്സുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പുറമേ സ്വകാര്യ മേഖലയില്‍ വിവിധ മാര്‍ഗങ്ങളിലൂടെ സമാഹരിച്ച ഒരു കായിക വികസന ഫണ്ട് രൂപീകരിക്കും. ഇതിനായി 84 കോടി രൂപയാണ് ബജറ്റില്‍ നീക്കി വെച്ചിട്ടുള്ളത്. അത്യാധുനിക കായിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതിനായി ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ റെനോവേറ്റ് മോഡേണൈസ് ഓപ്പറേറ്റ് തുടങ്ങിയ മാതൃകകള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍, ക്യാംപസുകളില്‍ സ്പോര്‍ട്സ് പ്രോത്സാഹനത്തിനായി പദ്ധതികളുണ്ട്. കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 18 കോടി രൂപ വകയിരുത്തും.കേരള സര്‍വകലാശാലയ്ക്ക് സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മിക്കുന്നതിനായി അഞ്ചുകോടി രൂപയും തിരുവനന്തപുരത്ത് ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളിനും കണ്ണൂര്‍ സ്പോര്‍ട്സ് മിഷനും വേണ്ടി 14.5 കോടി രൂപയും ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്.കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 18 കോടി രൂപയാണ് വകയിരുത്തിയത്
എല്ലാ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി ഗ്രാമീണ കളിസ്ഥലം നിര്‍മിക്കുന്നതിന് 18 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 124 പഞ്ചായത്തുകളിലാണ് കളിക്കളം ഒരുക്കുന്നത്. ഇതില്‍ നാല് കളിക്കളങ്ങള്‍ പൂര്‍ത്തിയായി. 91 കളിക്കളങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 450 തദ്ദേശ സ്ഥാപനങ്ങളില്‍ കളിക്കളം ആരംഭിക്കാനായിട്ട് നടപടി സ്വീകരിച്ചു വരികയാണ്. സ്പാര്‍ട്സ് ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ സ്പോര്‍ട് ഉപകരണ വ്യവസായത്തിനായിട്ട് അഞ്ചുകോടി രൂപ ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്. കേരള സ്പോര്‍ട് കൗണ്‍സിലിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 39 കോടി രൂപയും യൂത്ത് ഫെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് 17 കോടി രൂപയും വകയിരുത്തി..
Content Highlights: kerala 2025 budget about sports sector
Published: 07 Feb 2025, 12:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented