
കൊടിയത്തൂർ (കോഴിക്കോട്): കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുള്ളിക്കാപ്പറമ്പ് ആലുങ്ങലിലെ ഓഡിറ്റോറിയത്തിന്റെ നിർമാണത്തിലിരിക്കുന്ന ഗ്രൗണ്ട് വാട്ടർടാങ്കിലെ വെള്ളത്തിൽ വീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്. കൊടിയത്തൂർ ബുഹാരി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന ആലുവ സ്വദേശിയായ കെ.എസ്. മുഹമ്മദ് സിനാൻ(15) ആണ് അപകടത്തിൽപ്പെട്ടത്.
മുക്കം അഗ്നിരക്ഷാസേനയെത്തിയാണ് വിദ്യാർഥിയെ പുറത്തെടുത്തത്. മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഓഡിറ്റോറിയത്തിന്റെ പിന്നിലെ ഗ്രൗണ്ടിൽ നിർമിക്കുന്ന ടാങ്കിന്റെ ഒരുഭാഗത്ത് സ്ലാബില്ലാതെ ഒന്നരയടിയോളം വീതിയിൽ തുറന്നുകിടക്കുന്ന സാഹചര്യമാണുള്ളത്. കനത്തമഴയെത്തുടന്ന് ടാങ്കും നിറഞ്ഞ് സ്ഥലം മൊത്തമായി ചെളിവെള്ളം മൂടിക്കിടന്നതിനാൽ ടാങ്ക് തിരിച്ചറിയാവുന്ന അവസ്ഥയിലായിരുന്നില്ല. കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർടാങ്കിൽ അകപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്.
മുക്കം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയർ ഓഫീസർ പി. നിയാസാണ് ടാങ്കിൽ മുങ്ങി കുട്ടിയെ പുറത്തെത്തിച്ചത്.
Content Highlights: Student Injured in Construction Site Water Tank Accident in Kodiyathur
Published: 21 Oct 2025, 08:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented