ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തീരുമാനിച്ചതിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സന്തോഷവും അഭിനന്ദനവും അറിയിച്ച് പ്രതികരിച്ചിരുന്നു. എന്നാൽ ആ പ്രതികരണത്തിനിടയിൽ കെ.സി വേണുഗോപാൽ പറഞ്ഞ ഒരു കാര്യം ചർച്ചയാകുകയാണ്. പ്രതികരണം നൽകിയ ശേഷം പോകാറായപ്പോൾ എഐസിസി ജനറൽ സെക്രട്ടറിയായി തുടരുമോ എന്ന് മാധ്യമപ്രവർത്തകർ വേണുഗോപാലിനോട് ചോദിച്ചു.

To advertise here,

നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതുംകൂടി വേണമെങ്കിൽ താൻ കൊടുക്കാം എന്നായിരുന്നു മറുപടി. ചിരിച്ചുകൊണ്ടാണ് കെ.സി വേണുഗോപാൽ ഇത് പറഞ്ഞതെങ്കിലും മുഖ്യമന്ത്രിക്കസരേ നഷ്ടപ്പെട്ടതിലെ പരിഭവം അതിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് താനെന്നും പാർട്ടിയും ജനങ്ങളുമാണ് വലുതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കും എല്ലാവിധ പിന്തുണയുണ്ടാകുമെന്നും കേരളത്തിന്റെ കാര്യമായതുകൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടകക്ഷികളുടെ സമ്മർദത്തിന് വഴങ്ങിയോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചതുമില്ല.