കായംകുളം: എം കോമിന് പ്രവേശനം ലഭിക്കാന്‍ എസ്.എഫ്.ഐ. മുന്‍ ഏരിയാസെക്രട്ടറി നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത് കായംകുളത്തെ തന്നെ മുന്‍ എസ്.എഫ്.ഐ. നേതാവെന്ന് സംശയം. പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ് ഇത്തരമൊരു സംശയം ഉയര്‍ന്നിരിക്കുന്നത്. കണ്ടല്ലൂര്‍ സ്വദേശിയായ ഇയാള്‍ നലവില്‍ കേരളത്തിന് പുറത്ത് അധ്യാപക ജോലി ചെയ്തുവരികയാണെന്നാണ് വിവരം. മുന്‍പ് ഇയാള്‍ വിവിധ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ എടുത്തുകൊടുക്കുന്ന ഏജന്‍സി നടത്തിയിരുന്നു. കായംകുളത്തെ ചില നേതാക്കളുടെ അറിവോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ചതെന്നും സംശയമുണ്ട്.
വ്യജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ തിങ്കളാഴ്ച നിഖില്‍ തോമസിനൊപ്പം തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. നിഖിലിന്റെ ഒപ്പമുണ്ടായിരുന്ന ആളെന്ന നിലയില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ബുധനാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളാണോ നിഖിലിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് എന്നാണ് പോലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. നിഖിലിന്റെ സുഹൃത്തുക്കളില്‍നിന്നും വിവരം തേടുന്നുണ്ട്. മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ ഒളിവില്‍ പോയ പ്രതി കെ. വിദ്യയെ പിടികൂടാന്‍ കഴിയാത്തതിന് സമാനമായ സാഹചര്യം നിഖിലിന്റെ കാര്യത്തില്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയാണ് പോലീസ് കൈക്കൊള്ളുന്നത്.
Content Highlights: kayamkulam msm college nikhil thomas fake degree certificate former sfi leader forged document
Published: 21 Jun 2023, 12:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented