
കാസർകോട്: സ്‌കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തിനുള്ള ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെട്ടതിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി. ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ചത് ആരെന്നായിരുന്നു ചോദ്യം. വി.ഡി. സവർക്കറെന്ന് ഉത്തരവും നൽകിയിട്ടുണ്ട്.
സംഭവത്തിൽ ചില വിദ്യാർഥി സംഘടനകളും മറ്റും രംഗത്തെത്തിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി എ.എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയത്. കാസർകോട് ജില്ലയിലെ കുമ്പള, ഉപ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിൽ നടത്തിയ ക്വിസ് മത്സരത്തിലാണ് ഇത്തരത്തിലുള്ള ചോദ്യം വന്നത്.
ഇതുമായി ബന്ധപ്പെട്ട് എഇഒ മാരോടും തയ്യാറാക്കിയ അധ്യാപകരോടും വിശദീകരണം തേടിയിട്ടുണ്ട്. പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമായി ഉയർത്തുന്നതോടെ സർക്കാർ പ്രതിരോധത്തിലായിട്ടുണ്ട്.
Content Highlights: Education Minister seeks report on controversial quiz content in Kasaragod schools., Question identified V.D. Savarkar as the longest-serving prisoner during British rule., AEOs and teachers involved are under investigation., Opposition parties are using the incident to target the government.
Published: 08 Aug 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented