പയ്യന്നൂർ: റെയിൽവേ പ്ലാറ്റ്ഫോമുകളിലെ സ്ഥലനാമബോർഡുകൾ വീണ്ടും ത്രിവർണത്തിലേക്ക്. അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കുന്ന കാസർകോട് സ്റ്റേഷനിൽ പുതിയ ത്രിവർണ സ്ഥലനാമബോർഡുകൾ സ്ഥാപിച്ചു. 50-ഓളം പഴയ ബോർഡുകളാണ് മാറ്റിയത്. മറ്റ് സ്റ്റേഷനുകളിൽ വൈകാതെ ബോർഡുകൾ മാറ്റിസ്ഥാപിക്കും. വെള്ള പ്രതലത്തിൽ ചുവപ്പ് വൃത്തവും അതിന് കുറുകെ നീലനിറത്തിൽ ദീർഘചതുരവും ചേർന്ന സ്ഥലനാമബോർഡുകളാണ് നിലവിലുള്ളത്. ഇതാണ് മാറ്റിയത്.
2023-ൽ റെയിൽവേ മന്ത്രാലയം വെള്ള പ്രതലത്തിൽ ത്രിവർണവൃത്തത്തിൽ നീല ദീർഘചതുരത്തിൽ സ്ഥലനാമം രേഖപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഉത്തരേന്ത്യയിൽ ചില സ്റ്റേഷനുകളിൽ ബോർഡ് വെച്ചുതുടങ്ങിയിരുന്നു. പിന്നീട് 'ത്രിവർണ'ത്തിൽനിന്ന് റെയിൽവേ പിന്മാറി. ഇപ്പോൾ വീണ്ടും ത്രിവർണ പശ്ചാത്തലം ഉൾപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കാൻ തുടങ്ങി. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് എഴുത്ത്.
Content Highlights: Kasaragod station updated with new tricolor name boards under Amrit Bharat scheme., Transition from previous white, red, and blue signage to the new tricolor design., Railway ministry confirms the rollout of tricolor background signage across stations., Signage displays information in Malayalam, Hindi, and English.
Published: 12 Jul 2026, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented