തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സി.പി.എം ഉന്നതരിലേക്ക്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിന് ഇ.ഡി നോട്ടീസയച്ചു. ഈ മാസം 25-ന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. 

To advertise here,

ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗങ്ങളുടെ ഒരു മിനുട്ട്‌സ് ബാങ്കിലും രണ്ടാമത്തേത് പാർട്ടി ഓഫീസിലുമാണ് സൂക്ഷിച്ചിരുന്നതെന്ന് നേരത്തെ ചിലർ മൊഴി നൽകിയിരുന്നു. ഇക്കാര്യം ഉൾപ്പെടെ അന്വേഷിക്കുന്നതിനാണ് സി.പി.എം ജില്ലാ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടത്. 

കേസിൽ നേരത്തെ ചോദ്യംചെയ്ത മുൻ മന്ത്രി എ.സി മൊയ്തീന് ഇ.ഡി വീണ്ടും നോട്ടീസ് അയക്കുമെന്നാണ് വിവരം. മുൻ എം.പി പി.കെ ബിജു ഉൾപ്പെടെയുള്ള നേതാക്കൾക്കും നോട്ടീസ് നൽകാൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. കേസിൽ നിലവിൽ രണ്ടാംഘട്ട അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. ഒന്നാംഘട്ട അന്വേഷണം പൂർത്തിയാക്കി നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.