കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ തീർഥാടനത്തിനെത്തിയ കർണാടക സ്വദേശിയെ ആണ് കാണാതായത്. തിരയിൽപെട്ട മറ്റൊരാളെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കർണാടകയിൽ നിന്നുള്ള സംഘം പയ്യാമ്പലത്തിലെത്തിയത്. കൊട്ടിയൂർ അമ്പലത്തിൽ തീർത്ഥാടനത്തിനെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്.
ഇന്ന് രാവിലെയും പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിൽ ഒരാൾ തിരയിൽപെട്ടിരുന്നു. ലൈഫ്ഗാർഡ് ഇയാളെ രക്ഷപ്പെടുത്തി.കടൽ പ്രക്ഷുബ്ധമായിരിക്കുകയാണ്. തീരസംരക്ഷസേനയുടെ അഞ്ചംഗ സംഘമാണ് തിരച്ചിൽ നടത്തുന്നത്.
കൊട്ടിയൂർ തീർഥാനട കാലമായതിനാൽ നിരവധി ആളുകൾ പയ്യാമ്പലത്തടക്കം കണ്ണൂർ ജില്ലയിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. ലൈഫ്ഗാർഡ് സുരക്ഷാ മുന്നറിയിപ്പുകൾ കൊടുക്കുന്നുണ്ടെങ്കിലും അത് വകവെയ്ക്കാതെ ആളുകൾ കടലിൽ കുളിക്കാനിറങ്ങുന്നതായി പരാതികളുമുയരുന്നുണ്ട്.
Content Highlights: A Karnataka native remains missing after being swept away by strong currents at Payyambalam Beach., The incident occurred during a pilgrimage visit to the Kottiyoor Temple., One person was successfully rescued by lifeguards earlier in the day., Authorities have issued warnings as the sea remains rough, yet tourists continue to ignore safety protocols.
Published: 20 Jun 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented