
കണ്ണൂർ: സംഘർഷഭരിതമായി കണ്ണൂർ സർവകലാശാല. എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. യുയുസിയുടെ ബാഗ് തട്ടിപ്പറിച്ചുകൊണ്ടോടിയ എസ്എഫ്ഐ സ്ഥാനാർത്ഥിയെ പോലീസ് പിടിച്ചുവെച്ചതോടെയാണ് സംഘർഷം രൂപപ്പെട്ടത്. വനിതാ പോലീസിന്റെ കൈക്ക് സംഘർഷത്തിനിടയിൽ പരിക്കുപറ്റിയിട്ടുണ്ട്.
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ എംഎസ്എഫ് യുയുസിയുടെ ബാഗും പേപ്പറും എസ്എഫ്ഐ സ്ഥാനാർത്ഥി തട്ടിപ്പറിച്ചുകൊണ്ട് ഓടി. പോലീസ് ഈ എസ്എഫ്ഐ പ്രവർത്തകയെ പിടിച്ചുവെച്ചു. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരെത്തി പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പോലീസ് മോചിപ്പിക്കാൻ തയ്യാറായില്ല. ഇതു പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാകുന്നതിന് കാരണമായി. ഇതോടെ സർവകലാശാല പരിസരം സംഘർഷഭരിതമായി. ഇതിനിടയിൽ യുയുസിയുടെ ബാഗ് മറ്റു എസ്എഫ്ഐ പ്രവർത്തകർക്ക് നൽകുകയും അവർ ഇതുമായി ഓടിരക്ഷപ്പെടുകയും ചെയ്തു. ഈ പേപ്പറിൽ എന്താണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല.
അതേസമയം, എസ്എഫ്ഐ ഈ ആരോപണം തള്ളി. ബാഗും പേപ്പറും തട്ടിപ്പറിച്ചതിന് എന്താണ് തെളിവെന്നും അകാരണമായി എസ്എഫ്ഐ സ്ഥാനാർത്ഥിയെ പോലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു.
Content Highlights: SFI and police clashed at Kannur University after an SFI candidate allegedly snatched a UUC's Bag
Published: 06 Aug 2025, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented