കണ്ണൂർ കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിൽ നടന്ന വെടിക്കെട്ടിനിടെ അപകടം. അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചത്.  അഞ്ചുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണെന്നാണ് വിവരം. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. 

To advertise here,

തെയ്യം ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചടങ്ങുകള്‍ നടക്കുന്നിടത്തുനിന്ന് 50മീറ്ററോളം മാറിയാണ് പടക്കങ്ങള്‍ പൊട്ടിച്ചത്. പക്ഷെ കത്തിച്ച അമിട്ട് മുകളില്‍ പോയി പൊട്ടേണ്ടതിന് പകരം ക്ഷേത്ര നടയുടെ സമീപത്തേക്ക് വന്നുവീണ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ആ സമയത്ത് തെയ്യം കാണാനായി ആളുകള്‍ കൂടിനിന്നിരുന്നു. തെയ്യം ഇറങ്ങുന്ന സമയത്താണ് പടക്കം പൊട്ടിച്ചത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല എന്നാണ് വിവരം. പടക്കം പൊട്ടിച്ചതില്‍ പങ്കില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. തെയ്യം കാണാനെത്തിയ വിശ്വാസികളില്‍ ചിലരാണ് പടക്കം പൊട്ടിച്ചത്. തെയ്യച്ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ആചാരമില്ലെന്നും ഭാരവാഹികള്‍ പറയുന്നു.