ഒക്ടോബർ 12 മുതൽ 22 വരെയാണ് ബസ് കണ്ണൂരിൽ സർവീസ് നടത്തിയത്

കണ്ണൂർ: കണ്ണൂർ ദസറയുടെ ഭാഗമായി കൊണ്ടുവന്ന ഡബിൾ ഡെക്കർ ബസിന് വൻ ജനപ്രീതി. കൊച്ചിയിൽ നിന്ന് എത്തിക്കുമ്പോൾ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് പ്രതീക്ഷിച്ചത് പ്രതിദിനം 20,000 രൂപ കളക്ഷൻ മാത്രമായിരുന്നു. എന്നാൽ ലഭിച്ചത് ശരാശരി 60,000ന് മുകളിൽ. 11 ദിവസം കൊണ്ട് ആകെ വരുമാനം 6,01,950 രൂപ. ഒക്ടോബർ 12 മുതൽ 22 വരെയാണ് സർവീസ് നടത്തിയത്. ഏറ്റവും കൂടുതൽ വരുമാനം ഒക്ടോബർ 21ന്-80,250 രൂപ. ആദ്യദിനം 43,600 രൂപയും അവസാനദിനം 55,050 രൂപയും ലഭിച്ചു. 40 മിനിറ്റ് യാത്രയ്ക്ക് 100, 50 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.
മുകൾഭാഗത്തിരുന്ന് ആകാശക്കാഴ്ച കണ്ട് യാത്ര ചെയ്യാനാണ് കൂടുതൽ പേർക്കും താത്പര്യം. താഴ്ന്നു കിടക്കുന്ന വൈദ്യുതി കമ്പികളും മരച്ചില്ലകളും സർവീസിന് ചെറിയ തടസ്സമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അതിനാൽ ഇത്തരം തടസ്സങ്ങളില്ലാത്ത വഴികളിലൂടെയാണ് ബസ് സർവീസ് നടത്തിയത്.
നവരാത്രി സമയമായതിനാൽ സർവീസ് വൻ ലാഭകരമായിരുന്നു. ജനങ്ങൾക്ക് പുതിയ അനുഭവമായിരുന്നു ഡബിൾ ഡെക്കർ യാത്ര. മുഴപ്പിലങ്ങാട്, പയ്യാമ്പലം ബീച്ച്, കണ്ണൂർ കോട്ട തുടങ്ങിയ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സ്ഥിരം സർവീസ് നടത്തിയാൽ നല്ല വരുമാന മാർഗമാകുമെന്നും അധികൃതർ പറഞ്ഞു.
ഏറെ സ്വീകാര്യത
ഏറെ സ്വീകാര്യതയാണ് ഡബിൾഡെക്കർ ബസിന് ലഭിച്ചത്. ഇനിയും ഇത്തരം സർവീസുകൾ നടത്തിയാൽ ലാഭമുണ്ടാകും. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നത് നന്നായിരിക്കും
-എ.എൻ. രാജേഷ്, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ.
Content Highlights: Introduced for Kannur Dasara, KSRTC's open-top double-decker bus generated a stellar revenue of Rs 6.01 lakh over 11 days against an initial target of Rs 20,000 daily, emerging as a major tourist attraction.
Published: 26 Oct 2026, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented