കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ. കണ്ണൂരിൽനിന്ന് കുറ്റ്യാട്ടൂരിലേക്ക് പോയ ‘പാർവതി’ ബസിലെ ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുൽ ആണ് വയോധികനായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടേമുക്കാലോടെ പത്താംമൈൽ എന്ന സ്ഥലത്ത് ബസ് എത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബസിൽനിന്ന് പുറത്തേക്ക് വീഴാൻപോയ യാത്രക്കാരനെ ക്ലീനറായ അതുൽ ഉടൻ പിടിക്കുന്നതും മറ്റൊരു യാത്രക്കാരൻ സഹായിക്കുന്നതും ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. സാമൂഹിക മാധ്യമങ്ങളിലടക്കം ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബസ് ജീവനക്കാരനായ അതുലിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.
Content Highlights: A bus cleaner named Atul in Kannur saved an elderly passenger from falling out of a moving bus., The incident occurred on Friday morning at Patham Mile on a Parvathy bus heading to Kuttiattoor., CCTV footage of the brave rescue has gone viral on social media, earning widespread praise for the cleaner
Published: 28 Aug 2026, 03:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented