തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതികളെ അല്‍പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. അബ്ദുള്‍ ഷെമീമിനെയും തൗഫീഖിനെയുമാണ് മജിസ്‌ട്രേറ്റിനുമുമ്പാകെ ഹാജരാക്കുന്നത്.

To advertise here,

പൊങ്കലിനോടനുബന്ധിച്ച് കോടതി അവധിയായതിനാല്‍ തക്കലയില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനാണ് ആലോചന. പ്രതികളെ സ്‌റ്റേഷന് പുറത്തിറക്കി കഴിഞ്ഞു.

മുഖ്യപ്രതികളായ നാഗര്‍കോവില്‍ തിരുവിതാംകോട് സ്വദേശികളായ തൗഫീഖ്(28), അബ്ദുള്‍ ഷെമീം(32) എന്നിവരെ ഉഡുപ്പി പോലീസ് തമിഴ്നാട് പോലീസിന് കൈമാറിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് കന്യാകുമാരി എസ്.പി. ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉഡുപ്പിയിലെത്തിയത്.

ഉഡുപ്പി ഡിവൈ.എസ്.പി. ഓഫീസില്‍നിന്ന് ഇരുവരെയും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച രാത്രിതന്നെ പോലീസ് റോഡുമാര്‍ഗം തൗഫീഖിനെയും അബ്ദുള്‍ ഷെമീമിനെയും കൊണ്ടുപോയി. തമിഴ്നാട്ടിലെ 'അല്‍ ഉമ്മ' എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ഇവർ

കര്‍ണാടക പോലീസ് ഇരുവരെയും ചോദ്യംചെയ്തിരുന്നു. ഇവര്‍ ബെംഗളൂരുവിലെ 'അല്‍ ഉമ്മ' പ്രവര്‍ത്തകന്‍ കാജ മൊയ്തീന്റെയും മെഹബൂബ് പാഷയുടെയും നേതൃത്വത്തില്‍ ബെംഗളൂരു കേന്ദ്രമായി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. മെഹബൂബ് പാഷയടക്കം സംഘത്തിലെ 17പേര്‍ക്കെതിരേ യു.എ.പി.എ. പ്രകാരം ജനുവരി 11-ന് ബെംഗളൂരു പോലീസ് കേസെടുത്തിരുന്നു. മെഹ്ബൂബ് ഒളിവിലാണ്. കര്‍ണാടകയിലെ തീവ്രവാദപ്രവര്‍ത്തകരുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസില്‍ എത്തിയ തൗഫീഖിനെയും അബ്ദുള്‍ ഷമീമിനെയും ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടികൂടിയത്.

content highlights: Kaliyikkavila police murder, Accused in Tamilnadu police custody